ലോകകപ്പ് ഹോക്കി: ഇന്ത്യ-ഇംഗ്ലണ്ട് സമനില
text_fieldsറൂർക്കേല: ലോകകപ്പ് ഹോക്കിയിൽ തുടർച്ചയായ രണ്ടാം ജയവും ക്വാർട്ടർ ഫൈനൽ ബെർത്തും തേടിയിറങ്ങിയ ഇന്ത്യക്ക് സമനില. പൂൾ ‘ഡി’യിൽ ഞായറാഴ്ച രാത്രി നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇംഗ്ലണ്ടിന് എട്ടും ഇന്ത്യക്ക് നാലും പെനാൽറ്റി കോർണറുകൾ ലഭിച്ച മത്സരത്തിൽ പക്ഷേ, ആർക്കും സ്കോർ ചെയ്യാനായില്ല. മലയാളി താരം പി.ആർ. ശ്രീജേഷായിരുന്നു ആതിഥേയരുടെ ഗോൾകീപ്പർ. പൂളിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ 5-1ന് വെയ്ൽസിനെ തോൽപിച്ചു. ഓരോ പൂളിലെയും ഒന്നാം സ്ഥാനക്കാരാണ് നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടക്കുക. നിലവിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും നാലുവീതം പോയന്റുണ്ട്. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് മുന്നിൽ.
ജനുവരി 19ന് നടക്കുന്ന അവസാന മത്സരങ്ങൾ ഇതോടെ നിർണായകമായി. ഇന്ത്യക്ക് വെയ്ൽസും ഇംഗ്ലണ്ടിന് സ്പെയിനുമാണ് എതിരാളികൾ. തിങ്കളാഴ്ച വിവിധ പൂളുകളിൽ മലേഷ്യ ചിലിയെയും ന്യൂസിലൻഡ് നെതർലൻഡ്സിനെയും ഫ്രാൻസ് ദക്ഷിണാഫ്രിക്കയെയും അർജന്റീന ആസ്ട്രേലിയയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.