ഇടുക്കി ജില്ല ബോക്സിങ് ചാമ്പ്യൻഷിപ് തുടങ്ങി
text_fieldsതൊടുപുഴ: ജില്ല സബ് ജൂനിയർ, ജൂനിയർ, യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ് കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ തുടങ്ങി. കരിമണ്ണൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റെജി ജോൺസൺ അധ്യക്ഷതവഹിച്ചു.
കേരള ബോക്സിങ് അസോ. എക്സിക്യൂട്ടിവ് അംഗവും ജില്ല ഒളിമ്പിക് അസോ. സെക്രട്ടറിയുമായ എം.എസ്. പവനൻ ആമുഖ പ്രസംഗം നടത്തി. 85 ബോക്സർമാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ഈമാസം 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ല ടീമിനെ ഈ മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കും.
ചാമ്പ്യൻഷിപ് 10ന് സമാപിക്കും. സെപ്റ്റംബർ രണ്ട് ,മൂന്ന് തീയതികളിൽ ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ കൂടോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ അഖിൽ കൃഷ്ണൻ, വെള്ളിമെഡലുകൾ നേടിയ പ്രണവ് ഷാജി, എസ്.ആർ.അഭിമന്യു വെങ്കല മെഡലുകൾ നേടിയ എൽദോ ഷാജി, അമൽ കെ.റെജി, ജെയ്സൺ സാജു, അഖിൽ രാജ്, ബിബിൻ ബെന്നി, വന്ദന പ്രതീഷ്, തോളി കെ.സജി, സുജിത് സാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.