എം.ബി.ആർ സ്പോർട്സ് അവാർഡ്: ഇമ്രാൻ ഖാൻ സ്പോർട്സ് പേഴ്സനാലിറ്റി
text_fieldsദുബൈ: മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റീവ് സ്പോർട്സ് അവാർഡ് വിതരണം ഞായാഴ്ച നടക്കും. പാകിസ്താൻ പ്രധാനമന്ത്രിയും മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാൻ ഖാനാണ് ഇൻറർനാഷനൽ സ്പോർട്സ് പേഴ്സനാലിറ്റി ഒാഫ് ദ ഇയറായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഞായറാഴ്ച എക്സ്പോ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഇമ്രാൻ ഖാൻ പുരസ്കാരം ഏറ്റുവാങ്ങും. പാകിസ്താനെ ലോകക്രിക്കറ്റ് ഭൂപടത്തിലെ ശക്തിയാക്കി മാറ്റിയത് വിലയിരുത്തിയാണ് ആദരവ്. 1992ൽ പാകിസ്താൻ ടീം ലോകകപ്പ് നേടുേമ്പാൾ നായകനായിരുന്നത് ഇമ്രാനായിരുന്നു.
പ്രധാനമന്ത്രിയായപ്പോഴും യുവപ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്ന നടപടികളാണ് ഇമ്രാേൻറതെന്ന് സംഘാടകർ പറഞ്ഞു. 2019ൽ 639 ദശലക്ഷം ഡോളറിെൻറ പദ്ധതി യുവജനങ്ങൾക്കായി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു.
സ്പോർട്സിലെ സ്കോളർഷിപ്പ്, സ്കിൽ ഡവലപ്മെൻറ് സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് ഇത്രയും വലിയ തുക മാറ്റിവെച്ചത്. പാകിസ്താനിലെ 4000ൽ അധികം ഗ്രാമങ്ങളിൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിർമിക്കുന്ന പദ്ധതി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചു.
ഖത്തറിെൻറ ശൈഖ് ജാൻ ബിൻ ഹമദ് അറബ് സ്പോട്സ് പേഴ്നാലിറ്റി
ദുബൈ: ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജാൻ ബിൻ ഹമദ് അൽ താനിയെ അറബ് സ്പോർട്സ് പേഴ്സനാലിറ്റി പുരസ്കാരത്തിന് തെരഞ്ഞെുടത്തു.2015 മുതൽ ഖത്തർ ഒളിമ്പിക്സ് കമ്മിറ്റിയുടെ തലപ്പത്തിരുന്നുള്ള പ്രവർത്തനങ്ങൾ വിലയിരുത്തയാണ് പുരസ്കാരം നൽകുന്നത്. ടോക്യോ ഒളിമ്പിക്സിൽ ഖത്തറിെൻറ മികച്ച നേട്ടങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിെൻറ കരങ്ങളുമുണ്ടായിരുന്നു.
ഒളിമ്പിക്സിൽ ഖത്തറിെൻറ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷം കണ്ടത്. 2015ലെ വേൾഡ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ഖത്തറിൽ നടന്നപ്പോൾ സംഘാടക സമിതിയുടെ തലപ്പത്ത് അൽ താനിയായിരുന്നു. 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തറിന് അവകാശം നേടിക്കൊടുക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഖത്തറിെൻറ കായിക മേഖലയിൽ നിന്നൊരാൾക്ക് യു.എ.ഇയിൽ ആദരം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.