Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 5:49 PM GMT Updated On
date_range 6 Aug 2022 6:04 PM GMTഗോദയിൽ നിന്നും പൊന്നുവാരി ഇന്ത്യ; നവീന് സ്വർണം
text_fieldsbookmark_border
ബിർമ്മിങ്ഹാം: ഗോദയിൽ നിന്നും ആറാം സ്വർണം നേടി ഇന്ത്യ. 74 കിലോ ഗുസ്തിയിൽ നവീനാണ് സ്വർണം നേടിയത്. പാകിസ്താൻ താരം മുഹമ്മദ് ഷാരിഫിനെ ഫൈനലിൽ തകർത്താണ് നേട്ടം. ഗുസ്തിയിൽ 53 കിലോ വിഭാഗത്തിൽ വിനേഷ് ഫോഗട്ടും സ്വർണം നേടിയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി.
രവി ദഹിയ, സാക്ഷിമാലിക്, ദീപക് പൂനിയ, ബജ്രംഗ് പൂനിയ എന്നിവരും ഗുസ്തിയിൽ സ്വർണം നേടിയിരുന്നു. നവീൻ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ ശനിയാഴ്ചയാണ് സ്വർണം നേടിയത്.
പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ദഹിയ ഇന്ന് സ്വർണം നേടിയത്. നൈജീരിയയുടെ എബിക്കവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയയുടെ മെഡൽനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story