Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2022 5:13 PM GMT Updated On
date_range 1 Sep 2022 5:13 PM GMTജപ്പാൻ ഓപൺ: പ്രണോയ് ക്വാർട്ടറിൽ
text_fieldsbookmark_border
ഒസാക: ജപ്പാൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മുൻ ലോക ചാമ്പ്യനായ സിംഗപ്പൂരിന്റെ ലോ കീൻ യൂവിനെ 22-20, 21-19 സ്കോറിനാണ് പ്രണോയ് തോൽപിച്ചത്. ചൈനീസ് തായ്പേയിയുടെ ചൂ ടിയെൻ ചെൻ ആണ് അടുത്ത എതിരാളി.
അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പ്രീ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ജപ്പാന്റെ കാന്ത സുനേയാമ 10-21, 16-21നാണ് ശ്രീകാന്തിനെ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story