നദീമില്ല; സ്വർണത്തിലും വെള്ളിയിലും കണ്ണുനട്ട് നീരജും ജെനയും ഇന്നിറങ്ങുന്നു
text_fieldsഏഷ്യൻ ഗെയിംസ് പുരുഷ ജാവലിൻ ത്രോ മത്സരത്തിൽനിന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് വെള്ളിമെഡൽ ജേതാവ് പാകിസ്താന്റെ അർഷദ് നദീം പിന്മാറി. മത്സരം ബുധനാഴ്ച നടക്കാനിരിക്കെ, കാൽമുട്ടിനേറ്റ ഗുരുതര പരിക്കിനെത്തുടർന്നാണ് അവസാന നിമിഷം നദീമിന്റെ പിന്മാറ്റം.
ഇതോടെ ഇന്ത്യയുടെ ലോക-ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രക്ക് കാര്യമായ വെല്ലുവിളിയില്ലാതായി. ലോക ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയ ഇന്ത്യക്കാരൻ കിഷോർ ജെനയും മത്സരിക്കുന്നുണ്ട്. ഇവരിലൂടെ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോ സ്വർണവും വെള്ളിയും ഒരുമിച്ച് സ്വന്തമാക്കാമെന്ന് പ്രതീക്ഷയിലാണ് രാജ്യം.
2018ലെ ജകാർത്ത ഗെയിംസിൽ നീരജിന് സ്വർണവും നദീമിന് വെങ്കലവുമായിരുന്നു. അന്ന് വെള്ളി നേടിയ ചൈനയുടെ ലിയൂ കിസൻ രംഗത്തില്ല. നിലവിൽ മത്സരിക്കുന്നവരിൽ ഏറ്റവും മികച്ച രണ്ട് ദൂരക്കാരാണ് നീരജും ജെനയും. 89.94 മീറ്ററാണ് നീരജിന്റേത്. ജെന ഇക്കഴിഞ്ഞ ബുഡപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ 84.77 മീറ്ററുമായി മികച്ച വ്യക്തിഗത പ്രകടനം നടത്തി. ജപ്പാന്റെ ഗെങ്കി റോഡറിക്കാണ് (83.15) മൂന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.