Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightശ്രീശങ്കറിനെ മറികടന്ന്...

ശ്രീശങ്കറിനെ മറികടന്ന് ജെസ്വിൻ ആൽഡ്രിൻ; 8.42 മീ., ലോങ്ജംപിൽ പുതിയ ദേശീയ റെക്കോഡ്

text_fields
bookmark_border
ശ്രീശങ്കറിനെ മറികടന്ന് ജെസ്വിൻ ആൽഡ്രിൻ; 8.42 മീ., ലോങ്ജംപിൽ പുതിയ ദേശീയ റെക്കോഡ്
cancel

ബെള്ളാരി: പുരുഷ ലോങ്ജംപിൽ പുതിയ ദേശീയ റെക്കോഡിന് ഉടമയായി തമിഴ്നാട്ടുകാരൻ ജെസ്വിൻ ആൽഡ്രിൻ. മലയാളിതാരം എം. ശ്രീശങ്കറിന്റെ 8.36 മീറ്റർ മറികടന്ന് 8.42 മീറ്റർ ചാടിയാണ് റെക്കോഡിട്ടത്.

ബെള്ളാരിയിൽ രണ്ടാമത് ഇന്ത്യൻ ജംപ്സ് കോംപറ്റീഷനിലെ മൂന്നാം ശ്രമത്തിലാണ് ഈ പ്രകടനം. 2022ൽ തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ശ്രീശങ്കർ 8.36 മീ. കുറിച്ചത്. തേഞ്ഞിപ്പലത്തുതന്നെ ചാടിയ 8.26 ആയിരുന്നു ജെസ്വിന്റെ മികച്ച വ്യക്തിഗത പ്രകടനം.

അന്ന് 8.37ലും എത്തിയിരുന്നെങ്കിലും കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ റെക്കോഡ് നിഷേധിച്ചു. തൂത്തുക്കുടി സ്വദേശിയാണ് ജെസ്വിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M. SreesankarJeswin Aldrin
News Summary - Jeswin Aldrin passes Sreesankar
Next Story