കേരള ഒളിമ്പിക്സ് റഗ്ബി ടീമിനെ ഡോഡി പീറ്ററും സാന്റിയും നയിക്കും
text_fieldsആലപ്പുഴ: കേരള ഒളിമ്പിക്സിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്ത ജില്ല റഗ്ബി സെവൻസ് പുരുഷ ടീമിനെ ഡോഡി ജെ. പീറ്ററും വനിത ടീമിനെ സാന്റി എലിസബത്ത് രാരിച്ചനും നയിക്കും. ഡോഡി പീറ്റർ കേരളത്തിന് വേണ്ടി ഖേലോ ഇന്ത്യ റഗ്ബിയിലും 2020ൽ ജമ്മുവിൽ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കേരള വൈസ് ക്യാപ്റ്റനായിരുന്നു. സാന്റി എലിസബത്ത് രാരിച്ചൻ കേരളത്തിനുവേണ്ടി റഗ്ബി സെവൻസിലും ഫിഫ്റ്റിൻസിലും പങ്കെടുത്തിട്ടുണ്ട്.
അതുൽരാജ്, റോണി കുഞ്ഞുമോൻ, ജെഫിൻ, അശ്വിൻരാജ്, രഞ്ജിത്ത് രാജു, റോബിൻ പീറ്റർ, ഗോഡ്വിൻ സിറ്റസ്, പ്രയിസ് ടി. നെൽസൺ, അബൂതാഹിർ, എറിക് തോമസ്, അജയ് ജെയിംസ്, സ്റ്റാൻഡ് ബൈ പ്ലെയേഴ്സ് ആയി എബിൻ, വിവേക്, ബെൻഷാരോൻ, ഗോഡ്വിൻ ക്ലീറ്റസ് എന്നിവരാണ് പുരുഷ ടീമിലെ മറ്റ് അംഗങ്ങൾ.
നിത്യ ജോസഫ്, ടിനി ടോമി, ടി.എസ്. സ്നേഹ, അനീറ്റ യേശുദാസ്, ഷിയ ജോസഫ് ജോൺ, നന്ദന ഉത്തമൻ, ജിനു സേതുനാഥ്, സ്മൃതിമോൾ, മാളവിക മണിവർണൻ, ബിജോ തോമസ്, ആർദ്ര ബി. ലാൽ, സ്റ്റാൻഡ് ബൈ ആയി അനുശ്രീ, ഭാവന, അനശ്വര ലാൽ എന്നിവരാണ് വനിത ടീം അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.