Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഐ.​ഒ.​സി​യുടെ ആ​ദ്യ...

ഐ.​ഒ.​സി​യുടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്റായി ചരിത്രം കുറിച്ച് കി​ർ​സ്‌​റ്റി കോ​വെ​ൻ​ട്രി

text_fields
bookmark_border
ഐ.​ഒ.​സി​യുടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്റായി ചരിത്രം കുറിച്ച് കി​ർ​സ്‌​റ്റി കോ​വെ​ൻ​ട്രി
cancel

ഏ​ത​ൻ​സ്‌: അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി ച​രി​ത്രം കു​റി​ച്ച് കി​ർ​സ്‌​റ്റി കോ​വെ​ൻ​ട്രി. ഐ.​ഒ.​സി​യു​ടെ 144ാം യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

സിം​ബാ​ബ്‌​വെ കാ​യി​ക മ​ന്ത്രി​യാ​യ 41കാ​രി ഒ​ളി​മ്പി​ക്‌​സ്‌ നീ​ന്ത​ലി​ൽ ര​ണ്ട് ത​വ​ണ സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്. ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​യി​ൽ നി​ന്ന് ആ​ദ്യ​മാ​യാ​ണൊ​രാ​ൾ ഐ.​ഒ.​സി പ്ര​സി​ഡ​ന്റാ​വു​ന്ന​ത്. കോ​വെ​ൻ​ട്രി അ​ട​ക്കം ഏ​ഴു​പേ​രാ​ണ്‌ തോ​മ​സ്‌ ബാ​ഷി​ന്‌ പി​ൻ​ഗാ​മി​യാ​കാ​ൻ മ​ത്സ​രി​ച്ച​ത്. 109 ഐ.​ഒ.​സി അം​ഗ​ങ്ങ​ൾ​ക്കാ​യി​രു​ന്നു വോ​ട്ട​വ​കാ​ശം.

ജോ​ർ​ദാ​നി​ലെ ഫൈ​സ​ൽ അ​ൽ ഹു​സൈ​ൻ രാ​ജ​കു​മാ​ര​ൻ (മോ​ട്ടോ​ർ സ്‌​പോ​ർ​ട്, വോ​ളി​ബോ​ൾ), സെ​ബാ​സ്റ്റ്യ​ൻ കോ (​അ​ത്‍ല​റ്റി​ക്സ്, ബ്രി​ട്ട​ൻ), ജോ​ൺ ഇ​ലി​യാ​ഷ് (സ്‌​കീ, സ്‌​നോ​ബോ​ർ​ഡ്, സ്വീ​ഡ​ൻ), ഡേ​വി​ഡ് ല​പ്പാ​ർ​ടി​യ​ന്റ് (സൈ​ക്ലി​ങ്, ഫ്രാ​ൻ​സ്), യു​വാ​ൻ അ​ന്റോ​ണി​യോ സ​മ​റാ​ഞ്ച് ജു​നി​യ​ർ (സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ, സ്‌​പെ​യി​ൻ), മോ​രി​നാ​രി വ​താ​ന​ബെ (ജിം​നാ​സ്റ്റി​ക്‌​സ്, ജ​പ്പാ​ൻ) എ​ന്നി​വ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ പ്ര​സി​ഡ​ന്റ്, ജ​ർ​മ​നി​യു​ടെ തോ​മ​സ് ബാ​ഷ് ജൂ​ൺ 23ന് ​സ്ഥാ​ന​മൊ​ഴി​യും. പു​തി​യ പ്ര​സി​ഡ​ന്റ് അ​ന്നു സ്ഥാ​ന​മേ​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international olympic committeeIOC presidentKirsty Coventry
News Summary - Kirsty Coventry becomes first African, first female IOC president
Next Story