Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ചൈ​ന​യി​ൽ

text_fields
bookmark_border
Asian Games China
cancel
camera_alt

ചൈ​ന​യി​ലെ ഹാ​ങ്ചോ ഷി​യോ​ഷാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൈ​ന​യി​ലെ​ത്തി. ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഷി ​ജി​ൻ​പി​ങ്ങി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം 19ാം ഏ‍ഷ്യ​ൻ ഗെ​യിം​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് കി​രീ​ടാ​വ​കാ​ശി ചൈ​ന​യി​ലെ​ത്തി​യ​ത്. ഹാ​ങ്ചോ ഷി​യോ​ഷാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ ചൈ​നീ​സ് മ​ന്ത്രി​യും മ​റ്റ് അ​ധി​കൃ​ത​രും സ്വീ​ക​രി​ച്ചു. കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം കു​വൈ​ത്ത് വി​ദേ​ശ സ​ഹ​മ​ന്ത്രി സ​മീ​ഹ് ജൗ​ഹ​ർ ഹ​യാ​ത്, ചൈ​ന​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ജ​സീം ഇ​ബ്രാ​ഹീം അ​ൽ ന​ജീം, കൗ​ൺ​സി​ൽ ജ​ന​റ​ൽ​മാ​രാ​യ മി​ശ്അ​ൽ മു​സ്ത​ഫ അ​ൽ ഷി​മാ​ലി, അ​ബ്ദു​ല്ല അ​ൽ തു​ർ​ക്കി എ​ന്നി​വ​രും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian GamesKuwaitChinaKuwait crown heir
News Summary - Kuwait crown heir In China
Next Story