നാലാം റാങ്കുകാരനെ വീഴ്ത്തി ലക്ഷ്യ സെൻ പ്രീ-ക്വാർട്ടറിൽ
text_fieldsപാരിസ്: ഒളിമ്പിക്സ് ബാഡ്മിന്റണിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ലോക നാലാം നമ്പർ താരവും നിലവിലെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനുമായ ഇന്തോനേഷ്യക്കാരൻ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് അവസാന 16ലേക്ക് ചുവടുവെച്ചത്. സ്കോർ: 21-18, 21-12. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ രണ്ടാം സെറ്റിൽ കാര്യമായ വെല്ലുവിളിയില്ലാതെ ജൊനാഥൻ കീഴടങ്ങുകയായിരുന്നു. 50 മിനിറ്റിനകമാണ് ലക്ഷ്യ ജയം പിടിച്ചത്.
മറ്റൊരു ഇന്ത്യൻ താരം എച്ച്.എസ് പ്രണോയ് ഇന്ന് വിയറ്റ്നാമിന്റെ ലെ ഡക് ഫാറ്റിനെ വീഴ്ത്തിയാൽ പ്രീ ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളിയാകും. ആദ്യ മത്സരത്തിൽ ടോക്യോ ഒളിമ്പിക്സ് സെമിഫൈനലിസ്റ്റ് കെവിൻ കോർഡനെ മറികടന്ന ലക്ഷ്യ തുടർന്ന് 2022 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് ജൂലിയൻ കരാഗിയെയും വീഴ്ത്തിയിരുന്നു.
ഇന്ന് നടന്ന വനിതാ ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം ജയത്തോടെ പി.വി. സിന്ധു പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. 21-5, 21-10 എന്ന സ്കോറിന് എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെയാണ് 32 മിനിറ്റിനകം സിന്ധു തകർത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.