മലപ്പുറം ജില്ല അത്ലറ്റിക് മീറ്റ് ബഹുദൂരം മുന്നിൽ ഐഡിയൽ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന 51ാം ജൂനിയർ അത്ലറ്റിക് മീറ്റിലെ രണ്ടാംദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ കടകശ്ശേരി ഐഡിയൽ ബഹുദൂരം മുന്നിൽതന്നെ. ആകെയുള്ള 197 ഇനങ്ങളിൽ രണ്ടാംദിവസം 130 ഫൈനലുകൾ പൂർത്തിയായപ്പോൾ 563 പോയൻറുകൾ കരസ്ഥമാക്കി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യൻഷിപ്പിലേക്ക് കുതിക്കുന്നു. 282.5 പോയൻറുമായി കെ.എച്ച്.എം.എച്ച്.എസ് സ്കൂൾ ആലത്തിയൂർ രണ്ടാംസ്ഥാനത്തും 192 പോയേൻറാടെ കാവനൂർ സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനത്തും തുടരുകയാണ്.
മീറ്റിലെ രണ്ടാംദിവസമായ തിങ്കളാഴ്ച അണ്ടർ 16 പെൺ ഡിസ്കസ്ത്രോയിൽ കാവനൂർ സ്പോർട്സ് അക്കാദമിയിലെ കെ. തുളസി (24.88 മീറ്റർ), വനിത അണ്ടർ 18, 400 മീറ്റർ ഹഡിൽസ് താനൂർ കൈറോസ് സ്പോർട്സ് അക്കാദമിയിലെ എം. സഞ്ജന സജിത്ത്, വനിത അണ്ടർ 20 400 മീറ്റർ ഹഡിൽസിൽ തിരുനാവായ നാവാമുകുന്ദ അക്കാദമിയിലെ ബി. ദിവ്യ ഭാരതി, വനിത അണ്ടർ 20 ഹൈജംപ് തിരുനാവായ നാവാമുകുന്ദ അക്കാദമിയിലെ ആയിഷ നിദ (1.50 മീറ്റർ), വനിത അണ്ടർ 20 ഷോട്ട്പുട്ട് പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയിലെ പി.കെ. അനുരാഷ (8.94), അണ്ടർ 16 ബോയ്സ് ഹാമർത്രോ ആലത്തിയൂർ കെ.എം.എച്ച്.എം.എച്ച്.എസ് സ്കൂൾ അശ്വിൻ (43.13 മീറ്റർ), അണ്ടർ 16 ബോയ്സ് 2000 മീറ്റർ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി അലൻ ബിജു, മെൻ 400 മീറ്റർ ഹഡിൽസ് തവനൂർ എമർജ് ട്രെയിനിങ് ക്ലബ് ഇ. അനീസ് റഹ്മാൻ, വനിത അണ്ടർ 20 ,4x400മീറ്റർ റിലെ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ജസ്ന ഷാജി, ലിഗ്ന, സൂര്യദാസ്, എ.വി. ഹിബ എന്നിവർ റെക്കോഡുകൾ കരസ്ഥമാക്കി.
സമാപനം ഇന്ന്
തേഞ്ഞിപ്പലം: ജില്ല അത്ലറ്റിക് മീറ്റ് ചൊവ്വാഴ്ച സമാപിക്കും. സമാപന സമ്മേളനത്തിൽ കഴിഞ്ഞവർഷങ്ങളിലെ ജില്ലയിലെ മികച്ച കായികതാരങ്ങളെയും പരിശീലകരെയും ആദരിക്കും. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മജീദ് ഐഡിയൽ അധ്യക്ഷത വഹിക്കും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് മെംബറും കാലിക്കറ്റ് യൂനിവേഴ്സിറ്റി കായികവിഭാഗം മേധാവിയുമായ ഡോ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.