ജില്ല സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പ്: ബുൾപെൻ അക്കാദമി ചാമ്പ്യൻമാർ
text_fieldsജില്ല സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ചാമ്പ്യൻമാരായ പരപ്പനങ്ങാടി ബുൾപെൻ അക്കാദമി ടീം
നിലമ്പൂർ: നിലമ്പൂർ അമൽ കോളജിൽ നടന്ന മലപ്പുറം ജില്ല സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പരപ്പനങ്ങാടി ബുൾപെൻ അക്കാദമി ചാമ്പ്യന്മാരായി. ഫൈനലിൽ അമൽ കോളജിനെ (8-0) പരാജയപ്പെടുത്തിയാണ് ബുൾപെൻ കിരീടം ചൂടിയത്. ഷോകേഴ്സ് നിലമ്പൂരിനെ പരാജയപ്പെടുത്തി പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി (1-2).
വനിത വിഭാഗത്തിൽ അമൽ കോളജ് ഒന്നാം സ്ഥാനവും പോത്തുകൽ കാത്തലിക്കേറ്റ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ ബുൾപെൻ അക്കാദമി ഒന്നും ഷോകേഴ്സ് നിലമ്പൂർ രണ്ടും സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പോത്തുകൽ കത്തോലിക്കേറ്റ് സ്കൂൾ ഒന്നും ഷോകേഴ്സ് നിലമ്പൂർ, അമൽ കോളജ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.