Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightആ​വേ​​ശ​മാ​യി മൗ​ണ്ട​ൻ...

ആ​വേ​​ശ​മാ​യി മൗ​ണ്ട​ൻ റ​ണ്ണി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്

text_fields
bookmark_border
Mountain Running Championship
cancel

മ​സ്ക​ത്ത്​: മൂ​ന്നാ​മ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മൗ​ണ്ട​ൻ റ​ണ്ണി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ് ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഹം​റ വി​ലാ​യ​ത്തി​ൽ ന​ട​ന്നു. മ​ത്സ​ര​ത്തി​ൽ സ​മി അ​ൽ സെ​യ്ദി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സാ​ലി​ഹ് അ​ൽ സെ​യ്ദി, ഗൈ​ത് അ​ൽ സെ​യ്ദി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. 'ഹൈ​ക്കി​ങ്​ ഒ​മാ​ൻ' ടീ​മി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ ഗ​വ​ർ​​ണ​​റേ​റ്റു​ക​ൾ, ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 43 പേ​ർ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു. മി​സ്ഫ​ത്ത് അ​ൽ അ​ബ്രി​യീ​ൻ പ​ട്ട​ണ​ത്തി​ൽ​നി​ന്ന് അ​ൽ ഹം​റ വി​ലാ​യ​ത്തി​ന്റെ കി​ഴ​ക്ക​ൻ പ​ർ​വ​ത​ത്തി​ലേ​ക്ക് 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ടൂ​റി​സം സ്ഥ​ല​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം പൂ​ർ​വി​ക​ർ ഗ്രാ​മ​ങ്ങ​ളി​ലെ മ​ല​ഞ്ച​രി​വി​ലൂ​ടെ ന​ട​ന്ന വ​ഴി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​തും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ല​ക്ഷ്യ​മാ​യി​രു​ന്നു​വെ​ന്ന്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹ​റാ​സി പ​റ​ഞ്ഞു. സ​മാ​പ​ന ച​ട​ങ്ങ് ശൂ​റ കൗ​ൺ​സി​ൽ അം​ഗ​വും അ​ൽ ഹം​റ വി​ലാ​യ​ത്ത് പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് ജ​മാ​ൽ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ അ​ബ്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Mountain Running Championship
Next Story