ചെസ് ഒളിമ്പ്യാഡ്: രണ്ടാം റൗണ്ടിലും മികവ് തുടർന്ന് ഇന്ത്യ
text_fieldsമഹാബലിപുരം (ചെന്നൈ): ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാം റൗണ്ടിലും മികവ് പുറത്തെടുത്ത് ആതിഥേയർ. ഓപൺ വിഭാഗത്തിൽ ഇന്ത്യ എ ടീം മൾഡോവക്കെതിരെ 3.5-0.5ന് വിജയം കൈവരിച്ചപ്പോൾ ബി ടീം ഒരിക്കൽകൂടി തൂത്തുവാരി. എസ്തോണിയക്കെതിരെ 4-0ത്തിനായിരുന്നു രണ്ടാം റൗണ്ടിലെ ജയം. സി ടീം മെക്സിക്കോയെ 3.5-0.5നും തോൽപിച്ചു.
വനിത വിഭാഗത്തിലും ഇന്ത്യ മുന്നേറ്റം തുടർന്നു. എ ടീം 3.5-.5ന് അർജന്റീനയെയും ബി ടീം ഇതേ സ്കോറിൽ ലാത്വിയയെയും സി ടീം 3-1ന് സിംഗപ്പൂരിനെയും തോൽപിച്ചു. അതേസമയം, ആദ്യ റൗണ്ടിൽ ഇറങ്ങാതിരുന്ന ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ രണ്ടാം റൗണ്ടിൽ ഉറുഗ്വായ്ക്കെതിരായ നോർവേയുടെ 4-0 വിജയത്തിൽ പങ്കാളിയായി. ഓപൺ വിഭാഗത്തിൽ ടോപ് സീഡ് അമേരിക്കക്ക് വീണ്ടും ക്ഷീണമുണ്ടായി. പരഗ്വേക്കെതിരെ 2.5-1.5ന്റെ നേരിയ വിജയമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.