ശരീരവഴക്കത്തിൽ മനംവകർന്ന് പത്തുവയസ്സുകാരൻ ശൗര്യജിത് VIDEO
text_fieldsഅഹ്മദാബാദ്: ദേശീയ ഗെയിംസിൽ ഇതാദ്യമായി ഉൾപ്പെടുത്തിയ മല്ലഖമ്പ് മത്സരങ്ങൾ സൻസ്കർധാമിൽ തുടങ്ങിയപ്പോൾ വിസ്മയപ്രകടനങ്ങൾ കൊണ്ട് കാണികളുടെ മനംകവർന്നു പത്ത് വയസ്സുകാരൻ ശൗര്യജിത് ഖൈറെ. പേര് സൂചിപ്പിക്കുംപോലെ ശൗര്യമുണ്ടായിരുന്നു അവന്റെ മെയ്‍വഴക്കത്തിനും. 'കമോൺ ബോയ്' എന്ന് ആർത്തുവിളിച്ചു പ്രോത്സാഹിപ്പിച്ചു കണ്ടു നിന്നവരെല്ലാം. ആതിഥേയരായ ഗുജറാത്ത് ടീമിലെ അംഗമാണ് ശൗര്യജിത്.
ആറ് വീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് മല്ലഖമ്പിൽ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്നത്. എല്ലാവരും വഡോദരക്കാർ. ഇത്തവണ പങ്കെടുക്കുന്നവരിൽ ഏറ്റവും പ്രായംകുറഞ്ഞയാളാണ് ശൗര്യജിത്ത്. മരത്തടിയിലേക്ക് വലിഞ്ഞുകയറിയും തൂങ്ങിക്കിടന്നു ജിംനാസ്റ്റിക്സും ഗുസ്തി പോസുകളുമായി അഭ്യാസം പ്രകടനങ്ങൾ നടത്തി.
What a star Shauryajit is. https://t.co/8WoNldijfI
— Narendra Modi (@narendramodi) October 8, 2022
തദ്ദേശീയ കായിക വിനോദമായ മല്ലഖമ്പ് മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും കുത്തകയാണ്. ഛത്തീസ്ഗഡിലെ കാടിന്റെ മക്കളും ഈ രംഗത്തേക്ക് ചുവടുവെച്ച് വരുന്നുണ്ട്. ശാരീരിക മാനസികബലം തന്നെ പ്രധാനം. ശൗര്യജിത്തിന്റെ അഭ്യാസ പ്രകടനങ്ങളുടെ കേന്ദ്ര കായികമന്ത്രാലയം തന്നെ പുറത്തുവിട്ടതോടെ ബാലൻ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.