ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാൾ: കേരള ടീം പുറപ്പെട്ടു
text_fieldsതൃക്കരിപ്പൂർ: ഗോവയിൽ നടക്കുന്ന മുപ്പത്തിയേഴാമത് നാഷനൽ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള ബീച്ച് ഫുട്ബാൾ കേരള ടീം യാത്ര തിരിച്ചു. വലിയപറമ്പ പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഗ്രീൻ ചാലഞ്ചേഴ്സ് ഗ്രൗണ്ടിൽ സമാപിച്ച 25 ദിവസം നീണ്ട പരിശീലന ക്യാമ്പിൽനിന്നാണ് ടീമിനെ കണ്ടെത്തിയത്.
ഒക്ടോബർ28 മുതൽ നവംബർ ഒന്നുവരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ, ഝാർഖണ്ഡ്, ലക്ഷദ്വീപ്, ഡൽഹി തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. ആദ്യമായാണ് നാഷനൽ ഗെയിംസിൽ ബീച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വീരമണി ചെറുവത്തൂരിെന്റ നേതൃത്വത്തിൽ കേരള ടീമിന് യാത്രയയപ്പ് നൽകി.
ടീം: ലെനിൻ മിത്രൻ (ക്യാപ്റ്റൻ, ആലപ്പുഴ), യു. സുഹൈൽ (വൈസ് ക്യാപ്റ്റൻ, കാസർകോട്), ആർ. റോയ് (തിരുവനന്തപുരം), മുഹമ്മദ് ഉനൈസ് (ആലപ്പുഴ), ടി.കെ.ബി. മുഹ്സിർ (കാസർകോട്), അലി അക്ബർ (മലപ്പുറം), ഉമറുൽ മുക്താർ (മലപ്പുറം), ബാസിത് (മലപ്പുറം), ബി. ശ്രീജിത്ത് (തിരുവനന്തപുരം), വൈ. രോഹിത് (തിരുവനന്തപുരം), പി. ഹരിസന്ത് (എറണാകുളം), മുഹമ്മദ് ഉവൈസ് (മലപ്പുറം). കോച്ച്: ശസിൻ ചന്ദ്രൻ, മാനേജർ: എസ്. അച്ചു (കോട്ടയം) കോഓഡിനേറ്റർ: ഷരീഫ് മാടാപ്പുറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.