Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightദേ​ശീ​യ ജി​ജി​സ്ടു...

ദേ​ശീ​യ ജി​ജി​സ്ടു ചാ​മ്പ്യ​ൻ​ഷി​പ്: കേ​ര​ള​ത്തി​ന് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ

text_fields
bookmark_border
National Jijistu Championship
cancel
camera_alt

റെ​വാ​ൻ, വ​ർ​ഗീ​സ് രാ​ജ​ൻ, സെ​ല​സ് എ​ന്നി​വ​ർ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​ൻ വ​ർ​ഗീ​സ്, തെ​സ്​​നി എ​ന്നി​വ​ർ​ക്കൊ​പ്പം

മ​ട്ടാ​ഞ്ചേ​രി: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​ണെ​യി​ൽ ന​ട​ന്ന ദേ​ശീ​യ ജി​ജി​സ്ടു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ. റെ​വാ​ൻ മ​രി​യ, വ​ർ​ഗീ​സ് രാ​ജ​ൻ, സെ​ല​സ് മ​റി​യ എ​ന്നി​വ​രാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്വ​ർ​ണ​മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ജൂ​ഡോ, ഗു​സ്തി, ക്വി​ക് ബോ​ക്സി​ങ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ജ​പ്പാ​ൻ ആ​യോ​ധ​ന ക​ല​യാ​ണ് ജി​ജി​സ്ടു.

റെ​വാ​ൻ ശ​രീ​ര​ഭാ​രം 42 കി​ലോ കേ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ലും വ​ർ​ഗീ​സ് രാ​ജ​ൻ 35 കി​ലോ യൂ​ത്ത് വി​ഭാ​ഗ​ത്തി​ലും സെ​ല​സ് 53 കി​ലോ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ സ്വ​ർ​ണ​ക്കൊ​യ്ത്ത് ന​ട​ത്തി​യ​ത്.

മൂ​വ​രെ​യും ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ സ്പെ​യി​നി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. കാ​ക്ക​നാ​ട് രാ​ജ​ഗി​രി ക്രി​സ്തു​ജ​യ​ന്തി സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. ഖു​റാ​ഷ് അ​ന്ത​ർ​ദേ​ശീ​യ റ​ഫ​റി​യും ഖു​റാ​ഷ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​നു​മാ​യ രാ​ജ​ൻ വ​ർ​ഗീ​സി​ന്‍റെ​യും ഖു​റാ​ഷ് ദേ​ശീ​യ അ​സോ​സി​യേ​ഷ​ൻ വി​മ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ തെ​സ്​​നി വ​ർ​ഗീ​സി​ന്‍റെ​യും മ​ക്ക​ളാ​ണ് ഇ​വ​ർ. ദേ​ശീ​യ കാ​യി​ക​രം​ഗ​ത്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jijistu Championship
News Summary - National Jijistu Championship
Next Story