മിഷൻ 90 മീ.
text_fieldsലോസന്നെ (സ്വിറ്റ്സർലൻഡ്): ഒളിമ്പിക് വെള്ളി മെഡൽ നേട്ടത്തിന് രണ്ടാഴ്ച പിന്നിടവെ ഇന്ത്യൻ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര വീണ്ടും സ്വർണം തേടി ഇറങ്ങുന്നു. Lausanne Diamond Leagueൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നീരജ് ലക്ഷ്യമിടുന്നത് ഒന്നാം സ്ഥാനം മാത്രമല്ല ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നായ 90 മീറ്റർ കൂടിയാണ്. ഇന്ത്യൻ സമയം അർധരാത്രി 12.12നാണ് പുരുഷ ജാവലിൻ ത്രോ ആരംഭിക്കുന്നത്. നീരജിനെ രണ്ടാമനാക്കി ഒളിമ്പിക്സ് സ്വർണം നേടിയ പാകിസ്താൻ താരം അർഷദ് നദീം ലോസന്നെ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നില്ല.
പരിക്ക് വകവെക്കാതെയാണ് പാരിസിലെത്തിയതെന്ന് നീരജ് വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സ് സ്വർണം നിലനിർത്താനിറങ്ങിയ താരം 89.45 മീറ്റർ എറിഞ്ഞ് വെള്ളിയിലേക്ക് മാറി. അതാവട്ടെ സീസണിൽ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവുമായിരുന്നു. 2022ലെ ഓൾ ഡയമണ്ട് ലീഗ് ചാമ്പ്യനായിരുന്നു നീരജ്. കഴിഞ്ഞ വർഷം പക്ഷേ ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെചിന് പിന്നിൽ രണ്ടാം സ്ഥാനക്കാനായി. ഇത്തവണത്തെ ഫൈനൽ സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കും. അതിന് മുമ്പ് അഞ്ചിന് സൂറിച് ഡയമണ്ട് ലീഗുമുണ്ട്. ആദ്യ ആറ് സ്ഥാനക്കാർക്കാണ് ഫൈനൽ പ്രവേശനം. നീരജ് നിലവിൽ നാലാമനാണ്. വാദ് ലെച്, ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ജർമനിയുടെ യൂലിയൻ വെബർ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അർഷദ് ആറാം സ്ഥാനത്താണ്. അർഷദ് ഒഴിച്ച് ഒളിമ്പിക്സിലെ ആദ്യ ആറ് സ്ഥാനക്കാരും ലോസന്നെയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.