പരിശീലകൻ ക്ലോസ് ബാർട്ടോനിയറ്റ്സിനെ വിട്ട് നീരജ് ചോപ്ര
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്രയുടെ പരിശീലകൻ ക്ലോസ് ബാർട്ടോനിയറ്റ്സ് അത്ലറ്റിക്സിൽനിന്ന് വിരമിച്ചു. ക്ലോസിന് നന്ദിയറിയിച്ച് നീരജ് സമൂഹമാധ്യമത്തിൽ ഹൃദയഹാരിയായ കുറിപ്പിട്ടത് വൈറലാണ്.
‘‘പരിശീലകാ, എനിക്ക് നിങ്ങൾ ഒരു മെന്ററിൽ കവിഞ്ഞ് മറ്റു പലതുമായിരുന്നു. നിങ്ങൾ നൽകിയ പാഠങ്ങൾ അത്ലറ്റ് എന്ന നിലക്കും വ്യക്തിപരമായും എന്നെ വളർത്തുന്നതായിരുന്നു. ഓരോ മത്സരത്തിനും ശാരീരികമായും മാനസികമായും ക്ഷമതയുണ്ടെന്ന് എന്നെ നിങ്ങൾ ഉറപ്പാക്കി. പരിക്കേറ്റപ്പോഴൊക്കെയും കൂടെനിന്നു. ഉയരങ്ങളിലും താഴ്ചകളിലും കൂടെനിന്നു. ഞാൻ എറിയാൻ നിന്നപ്പോൾ സ്റ്റാൻഡുകളിൽ നിങ്ങൾ ഏറ്റവും അക്ഷോഭ്യനായിരുന്നപ്പോഴും നിങ്ങളുടെ വാക്കുകൾ എന്റെ കാതുകളിൽ ഉറക്കെ അലയടിച്ചു. നമ്മൾ പങ്കുവെച്ച തമാശകളും ചിരികളും കൂടിയാണ് പാതിവഴിയിലാകുന്നത്. എല്ലാറ്റിലുമുപരി ഒരു ടീമെന്ന നിലക്കാണ് എനിക്ക് നഷ്ടം’’- ചോപ്ര കുറിച്ചു.
ബ്രസൽസിൽ ഡയമണ്ട് ലീഗിലാണ് താരം 75കാരനൊത്ത് അവസാനമായി മാറ്റുരച്ചത്. ഒളിമ്പിക്സിലെന്ന പോലെ ഇവിടെയും ചോപ്ര വെള്ളിമെഡൽ ജേതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.