ആരാധകന്റെ കാൽതൊട്ട് വന്ദിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര; വിഡിയോ വൈറൽ
text_fieldsസ്റ്റോക്ഹോം: ഒളിമ്പിക്സിലും മറ്റനേകം വേദികളിലും 100 കോടി ഇന്ത്യൻ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ച ജാവ്‍ലിൻ താരം നീരജ് ചോപ്ര വീണ്ടും വാർത്തകളിൽ. സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ പങ്കെടുക്കാൻ എത്തിയ താരം പ്രായമുള്ള ആരാധകന്റെ കാൽതൊട്ടുവന്ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. ആരാധകർക്കൊപ്പം ഫോട്ടോക്കു പോസ് ചെയ്യുന്നതും അതിനു ശേഷം വാഹനത്തിലേക്ക് മടങ്ങുന്നതിനിടെ പ്രായമുള്ള ആരാധകന്റെ കാലിൽ തൊട്ടു വന്ദിക്കുന്നതും വിഡിയോയിൽ കാണാം.
ഉയരങ്ങളേറെ താണ്ടിയിട്ടും വിനയം വിടാത്ത താരത്തിന്റെ മനസ്സിനാണ് മെഡലെന്ന് വിഡിയോ കണ്ട ആരാധകർ പറയുന്നു. അതിവേഗം ഒരു ലക്ഷത്തിലേറെ പേർ കാണുകയും നിരവധി പേർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ഈ വിഡിയോ.
ടോകിയോ ഒളിമ്പിക്സിൽ സ്വർണമെഡൽ നേട്ടത്തിനു ശേഷം ഫിൻലൻഡിലും തൊട്ടുപിറകെ സ്റ്റോക്ഹോമിലുമായി നീരജ് ചോപ്ര നേട്ടങ്ങളേറെ പിന്നിട്ടുണ്ട്. അതിനിടെയാണ് ലാളിത്യം അറിയിക്കുന്ന പുതിയ വിഡിയോയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.