രോഹിതും കപിലും ഗാംഗുലിയുമില്ല; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഗംഭീർ
text_fieldsഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ തന്റെ സ്വപ്ന ഇലവനെ തെരഞ്ഞെടുത്തത്. സചിൻ തെണ്ടുൽകറും മഹേന്ദ്ര സിങ് ധോണിയും വീരേന്ദർ സെവാഗും വിരാട് കോഹ്‍ലിയുമെല്ലാം ഇടംപിടിച്ച ഇലവനിൽ ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച കപിൽ ദേവിനും നിലവിലെ നായകൻ രോഹിത് ശർമക്കും മുൻ നായകൻ സൗരവ് ഗാംഗുലിക്കും മികച്ച പേസർമാരിലൊരാളായ ജസ്പ്രീത് ബുംറക്കുമൊന്നും ഇടമില്ല.
വെടിക്കെട്ട് ഓപണർ സെവാഗിനൊപ്പം തന്നെത്തന്നെയാണ് ഗംഭീർ ഓപണറായി തെരഞ്ഞെടുത്തത്. മൂന്നാമനായി ‘വൻമതിൽ’ രാഹുൽ ദ്രാവിഡ്, നാലാമനായി ഇതിഹാസതാരം സചിൻ തെണ്ടുൽകർ, അഞ്ചാമനായി സൂപ്പർ താരം വിരാട് കോഹ്‍ലി എന്നിവരാണ് എത്തുന്നത്. 2011ലെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ആറാമനായും വിക്കറ്റ് കീപ്പർ-ബാറ്ററായി മഹേന്ദ്രസിങ് ധോണിയും ടീമില്‍ ഇടംപിടിച്ചു. രവിചന്ദ്രൻ അശ്വിനും അനിൽ കുംെബ്ലയുമാണ് ടീമിലെ സ്പിന്നർമാര്‍. ഇർഫാൻ പത്താനെയും സഹീർ ഖാനെയുമാണ് പേസർമാരായി ഗംഭീർ തെരഞ്ഞെടുത്തത്.
ഗംഭീറിന്റെ ഏകദിന ഇലവൻ: വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, രാഹുൽ ദ്രാവിഡ്, സചിൻ തെണ്ടുൽകർ, വിരാട് കോഹ്‍ലി, യുവരാജ് സിങ്, എം.എസ് ധോണി, ആർ. അശ്വിൻ, അനിൽ കുംെബ്ല, ഇർഫാൻ പത്താൻ, സഹീർ ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.