14 മിനിറ്റിനിടെ ഹാട്രിക്കടിച്ച് നോനി മഡ്യൂകെ; വോൾവ്സിനെതിരെ ചെൽസിയുടെ ആറാട്ട്
text_fieldsലണ്ടൻ: 14 മിനിറ്റിനിടെ നോനി മഡ്യുകെ നേടിയ ഹാട്രിക് മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വോൾവ്സിനെതിരെ 6-2ന്റെ തകർപ്പൻ ജയം. 49, 58, 63 മിനിറ്റുകളിലായിരുന്നു ഇംഗ്ലീഷ് വിങർ ഗോളടിച്ചുകൂട്ടിയത്.
രണ്ടാം മിനിറ്റിൽ നിക്കോളസ് ജാക്സനാണ് ചെൽസിക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. 27ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ വോൾവ്സിന് വേണ്ടി തിരിച്ചടിച്ചു. (1-1). 45ാം മിനിറ്റിൽ കോൾ പാമർ ചെൽസിയുടെ ലീഡുയർത്തി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് വോൾവ്സിന്റെ യോർഗൻ ലാർസൻ വലകുലുക്കിയതോടെ വീണ്ടും തുല്യനിലയായി(2-2).
എന്നാൽ , രണ്ടാം പകുതിയിൽ ചെൽസി താരങ്ങൾ അഴിഞ്ഞാടി. ഒന്നിന് പുറകേ ഒന്നായി ഗോൾ പിറന്നു. നോനിയുടെ ഹാട്രികിനൊടുവിൽ 5-2 എന്ന നിലയിലായിരുന്നു നീലപ്പടയുടെ കുതിപ്പ്. 80ാം മിനിറ്റിൽ ജോവോ ഫെലിക്സ് ടീമിന്റെ ആറാം ഗോൾ നേടി. കോൾ പാമർ മൂന്ന് അസിസ്റ്റുകളുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ട് കളികളിൽ ചെൽസിയുടെ ആദ്യ ജയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.