നോർവേ ചെസ്: കാൾസണ് കിരീടം; പ്രഗ്നാനന്ദ മൂന്നാമത്
text_fieldsസ്റ്റാവൻഗർ: നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ കൗമാര ഗ്രാന്റ്മാസ്റ്റർ ആർ. പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനം. പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ അമേരിക്കയുടെ ഹികാരു നകാമുറയെ പരാജയപ്പെടുത്തിയ പ്രഗ്നാനന്ദക്ക് 14.5 പോയന്റാണുള്ളത്.
സ്വന്തം നഗരത്തിൽ നടന്ന ടൂർണമെന്റിൽ 17.5 പോയന്റുമായി ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൺ ആറാം തവണയും കിരീടം നേടി. പ്രഗ്നാനന്ദയോട് അവസാന മത്സരത്തിൽ തോറ്റെങ്കിലും നകമുറ 15.5 പോയന്റുമായി രണ്ടാമതായി. അലിരേസ ഫിറോസ്ജയാണ് നാലാമത്. ആറ് പേരാണ് ഇരട്ട റൗണ്ട് റോബിൻ അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ മത്സരിച്ചത്.
വനിതകളിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി നാലും സീനിയർ താരം കൊനേരു ഹംപി അഞ്ചും സ്ഥാനം നേടി. ചൈനയുടെ വെൻജുൻ ജുവിനാണ് വനിത വിഭാഗം കിരീടം. നാട്ടുകാരിയായ തിങ്ജി ലീ റണ്ണറപ്പായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.