തന്നെ ആണാക്കിയവർക്ക് എതിരെ നിയമ നടപടിയുമായി ഒളിമ്പിക് താരം ഇമാൻ ഖലീഫ്
text_fieldsഅൽജിയേഴ്സ്: ഒളിമ്പിക് ബോക്സിങ്ങിൽ സ്വർണമെഡൽ ജേതാവായ അൽജീരിയൻ താരം ഇമാൻ ഖലീഫ് പുരുഷനാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്തകൾക്കെതിരെ താരം നിയമനടപടി സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. കഴിഞ്ഞ ദിവസം പാരിസിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് 25കാരിക്ക് പുരുഷ ഹോർമോണുകളുടെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ടത്.
പാരിസ് ഒളിമ്പിക്സിൽ ആദ്യ മത്സരത്തിൽ എതിരാളി എയ്ഞ്ചല കാരിനിയെ 46 സെക്കൻഡിനകം ഇടിച്ചിട്ടതിനു പിന്നാലെയാണ് ആദ്യം വിവാദം ശക്തമായിരുന്നത്. ഹാരി പോട്ടർ രചയിതാവ് ജെ.കെ റൗളിങ് അടക്കം പ്രമുഖർ താരത്തിനെതിരെ പരസ്യ പ്രസ്താവനയുമായെത്തി. എന്നാൽ, ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ച് തുടർന്നും മത്സരിച്ച അവർ സ്വർണവുമായാണ് മടങ്ങിയത്. ടോക്യോ ഒളിമ്പിക്സ്, അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ് അടക്കം ടൂർണമെന്റുകളിലും ഇമാൻ ഖലീഫ് മത്സരിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്സിൽ സ്വർണമെഡലുമായി മടങ്ങിയ താരത്തിന് അൽജീരിയയിൽ രാജോചിത സ്വീകരണം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.