ഒളിമ്പിക്സ്: ജാബിറിന് 400 മീറ്റർ ഹർഡിൽസിൽ യോഗ്യത
text_fieldsമലപ്പുറം: മലയാളി അത്ലറ്റ് എം.പി. ജാബിർ ടോക്യോ ഒളിമ്പിക്സ് 400 മീറ്റർ ഹർഡിൽസിൽ യോഗ്യത നേടി. പി.ടി. ഉഷക്കുശേഷം ഈ ഇനത്തിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് മലപ്പുറം ജില്ലയിലെ ആനക്കയം പന്തല്ലൂർ സ്വദേശിയായ ജാബിർ. ലോക റാങ്കിങ്ങിൽ 32ാമനെന്ന നിലയിലാണ് ജാബിർ യോഗ്യത നേടിയത്. ഏറ്റവും ഒടുവിൽ പഞ്ചാബിലെ പട്യാലയിൽ നടന്ന ദേശീയ ഇൻറർസ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു.
1984 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലായിരുന്നു പി.ടി. ഉഷ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച് നാലാം സ്ഥാനത്തെത്തിയത്. 37 വർഷത്തിനു ശേഷം മറ്റൊരു ഇന്ത്യൻ താരം ഒളിമ്പിക്സ് ട്രാക്കിൽ ഹർഡിൽസുകൾക്കുമേൽ പായാനൊരുങ്ങുന്നു. പന്തല്ലൂർ മുടിക്കോട് മദാരിപ്പള്ളിയാലിൽ ഹംസയുടെയും ഷെറീനയുടെയും മകനായ ജാബിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.