പ്രഥമ ഗ്ലോബൽ ചെസ് ലീഗ്: ത്രിവേണി കോണ്ടിനെന്റൽ കിങ്സ് ചാമ്പ്യൻ
text_fieldsദുബൈ: ദുബൈയിൽ നടന്ന പ്രഥമ ഗ്ലോബൽ ചെസ് ലീഗിൽ കിരീടം ചൂടി ത്രിവേണി കോണ്ടിനെന്റൽ കിങ്സ്. ആവേശകരമായ മാരത്തൺ ഫൈനലിൽ അപ്ഗ്രേഡ് മുംബ മാസ്റ്റേഴ്സിനെയാണ് ത്രിവേണി കോണ്ടിനെന്റൽ കിങ്സ് പരാജയപ്പെടുത്തിയത്. ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ഫൈനൽ മത്സരത്തിൽ അപ്ഗ്രേഡ് മുംബ മാസ്റ്റേഴ്സിനെതിരെ രണ്ട് റാപിഡ് മത്സരങ്ങൾ, രണ്ട് ബ്ലിറ്റ്സ് മത്സരങ്ങൾ, നാല് സഡൻ-ഡെത്ത് ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിലാണ് ത്രിവേണി കോണ്ടിനെന്റൽ കിങ്സ് കിരീടം സ്വന്തമാക്കിയത്.
ഒമ്പതാം ദിനം എസ്.ജി. ആൽപിയൻ വാരിയേഴ്സിന് നേതൃത്വം നൽകുന്ന ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസനെ ക്യാപ്റ്റൻ ലിവോൻ ഗ്രിഗോറി ആരോനിയൻ പരാജയപ്പെടുത്തിയതോടെ ത്രിവേണി കോണ്ടിനെന്റൽ കിങ്സിന് കിരീടത്തിലേക്കുള്ള വഴി തുറന്നിരുന്നു. എന്നാൽ, അവസാന ദിനത്തിൽ ടൈബ്രേക്കിലേക്ക് പോയ മത്സരങ്ങളിൽ ഉസ്ബെക് താരം പ്രോഡിഗി ജവേഖിർ സിന്താരോവിനെ പരാജയപ്പെടുത്തി 19കാരനായ ഡാനിഷ് ഗ്രാൻഡ് മാസ്റ്റർ ജോനസ് ബിജെരിയാണ് കോണ്ടിനെന്റലിന് വിജയം സമ്മാനിച്ചത്.
അഞ്ചു ലക്ഷം ഡോളറാണ് സമ്മാനത്തുക. ചാമ്പ്യൻസ് ലീഗ് സ്പോൺസറായ ടെക് മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹിന്ദ്ര സമ്മാനം വിതരണം ചെയ്തു. ജൂൺ 21 മുതൽ ജൂലൈ രണ്ടുവരെ ദുബൈയിൽ നടന്ന ചാമ്പ്യൻസ് ലീഗിൽ ഇൻഷൂർ കോട്ട് സ്പോർട്സ് (ഐ.എസ്.പി.എൽ), ത്രിവേണി കോണ്ടിനെന്റൽ കിങ്സ്, എസ്.ജി ആൽപിയൻ വാരിയേഴ്സ്, ചിംഗരി ഗൾഫ് ടൈറ്റനസ്, അപ്ഗ്രേഡ് മുംബാ മാസ്റ്റേഴ്സ്, ബാലൻ അലാസ്കൻ നൈറ്റ്സ് എന്നീ ആറ് ജി.സി.എൽ ഫ്രാഞ്ചൈസികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഇന്റർനാഷനൽ ചെസ് ഫെഡറേഷൻ (ഫിഡെ) ആയിരുന്നു സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.