ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ഇന്ത്യൻ വംശജൻ
text_fieldsബുഡപെസ്റ്റ്: ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര ഇനി ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ. 15കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺകയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.
19 വർഷമായി ഈ റെക്കോഡ് റഷ്യക്കാരനായ സെർജി കർജാകിൻസിൻെറ പേരിലായിരുന്നു. 12 വയസ്സും ഏഴു മാസവുമായിരുന്നു റെക്കോഡിടുമ്പോൾ സെർജിയുടെ പ്രായം.
12 വയസ്സും നാല് മാസവും 25 ദിവസവുമാണ് അഭിമന്യുവിൻെറ പ്രായം. ഭോപാലിൽനിന്ന് 2006 ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ കുടിയേറിയ ഹേമന്ത് - സ്വാതി ദമ്പതികളുടെ മകനാണ് അഭിമന്യു മിശ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.