Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightടൂർ ഡി സ്വിസിനിടെ...

ടൂർ ഡി സ്വിസിനിടെ അപകടം: സൈക്ലിങ് താരത്തിന് ദാരുണാന്ത്യം

text_fields
bookmark_border
ടൂർ ഡി സ്വിസിനിടെ അപകടം: സൈക്ലിങ് താരത്തിന് ദാരുണാന്ത്യം
cancel
camera_alt

ജിനോ മേഡർ

ലണ്ടൻ: ടൂർ ഡി സ്വിസ് സൈക്ലിങ് ടൂർണമെന്റിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പ്രമുഖ താരം ജിനോ മേഡർക്ക് ദാരുണാന്ത്യം. മത്സരത്തിന്റെ അഞ്ചാം ഘട്ടത്തിൽ അതിവേഗത്തിൽ അൽബുല ചുരമിറങ്ങുന്നതിനിടെയാണ് 21കാരനായ അമേരിക്കൻ താരം മാഗ്നസ് ഷെഫീൽഡുമായി കൂട്ടിയിടിച്ചത്.

90 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നു ഇരു സൈക്കിളുകളും. ഇടിയിൽ തെറിച്ച് താഴെ കുഴിയിൽ വീണ് അബോധാവസ്ഥയിലായ താരത്തെ രക്ഷാപ്രവർത്തകരെത്തി അടിയന്തര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേതുടർന്ന്, വെള്ളിയാഴ്ച നടക്കേണ്ട ആറാം ഘട്ടം നിർത്തിവെച്ചു. 2019ൽ പ്രഫഷനൽ സൈക്ലിങ്ങിലെത്തിയ താരം രണ്ടു വർഷം മുമ്പാണ് പ്രമുഖ ടീമായ ബഹ്റൈൻ വിക്ടോറിയസിൽ ചേർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclingTour de Suisse
News Summary - Accident during Tour de Suisse: Tragic end for cycling star
Next Story