ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്
text_fieldsകേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ഐ.പി.എസ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി. ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .
ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷക്കാലം ദേശീയ - അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ അവാർഡിനായി തിരഞ്ഞെടുത്തത്.
2010ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, 2014ലെ തോമസ് & യൂബർ കപ്പിൽ വെങ്കലം, ദക്ഷിണേഷ്യൻ ഗെയിംസിൽ 4 സ്വർണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയിൽ പാകിസ്ഥാൻ ഇന്റർനാഷണൽ ചലഞ്ച്, സ്പാനിഷ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ന്യൂസിലാൻഡ് ഓപ്പൺ, റഷ്യൻ ഓപ്പൺ, ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച്, ടാറ്റ ഓപ്പൺ ഇന്റർനാഷണൽ ചലഞ്ച്, ശ്രീലങ്കൻ ഇന്റർനാഷണൽ ചലഞ്ച് തുടങ്ങിയവയിൽ നിരവധി മെഡലുകൾ അപർണ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.