ഏഷ്യൻ ചാമ്പ്യൻഷിപ്; 4x400 മീ. മിക്സഡ് റിലേയിൽ ഇന്ത്യക്ക് റെക്കോഡോടെ സ്വർണം
text_fieldsബാങ്കോക്: ഏഷ്യൻ റിലേ ചാമ്പ്യൻഷിപ് 4x400 മീ. മിക്സഡ് വിഭാഗത്തിൽ ഇന്ത്യൻ ടീമിന് ദേശീയ റെക്കോഡോടെ സ്വർണം. മലയാളി മുഹമ്മദ് അജ്മൽ, ജ്യോതിക ശ്രീ ദണ്ഡി, ഡൽഹി മലയാളി അമോജ് ജേക്കബ്, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ സംഘം മൂന്ന് മിനിറ്റ് 14.12 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഹാങ്ഷൂ ഏഷ്യൻ ഗെയിംസിലെ 3:14.34 മിനിറ്റ് റെക്കോഡ് ഇവർ തകർത്തു.
ശ്രീലങ്ക (3:17.00) വെള്ളിയും വിയറ്റ്നാം (3:18.45) വെങ്കലവും നേടി. അതേസമയം, പാരിസ് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് ഇനിയും കഴിഞ്ഞില്ല. ജൂൺ 30ന് സമയപരിധി തീരാനിരിക്കെ 3:13.56 മിനിറ്റിൽ കുറഞ്ഞ സമയമെങ്കിലും കുറിക്കാനായാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.