ഏഷ്യൻ ഗെയിംസ്: സ്കേറ്റിങ്ങിൽ ഇന്ത്യൻ പുരുഷ, വനിത ടീമുകൾക്ക് വെങ്കലം
text_fieldsഹാങ്ചോ: സ്കേറ്റിങ്ങിലൂടെ ഏഷ്യൻ ഗെയിംസിൽ ഇന്നത്തെ മെഡൽ നേട്ടത്തിന് തുടക്കമിട്ട് ഇന്ത്യ. പുരുഷന്മാരുടെയും വനിതകളുടെയും സ്പീഡ് സ്കേറ്റിങ്ങിൽ ഇന്ത്യ വെങ്കല മെഡലുകൾ നേടി.
വനിതകളുടെ 3000 മീറ്റർ സ്പീഡ് സ്കേറ്റിങ് റിലേയിൽ സഞ്ജന ബതൂല, കാർത്തിക ജഗദീശരൻ, ഹീരൽ സധു, ആരതി കസ്തൂരി എന്നിവരടങ്ങിയ ടീമാണ് വെങ്കല മെഡൽ നേടിയത്. ചൈനീസ് തായ്പേയി സ്വർണവും ദക്ഷിണ കൊറിയ വെള്ളിയും നേടി.
പുരുഷന്മാരുടെ 3000 മീറ്റർ സ്പീഡ് സ്കേറ്റിങ് റിലേയിൽ ആര്യൻപാൽ സിങ് ഗുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് രാഹുൽ, വിക്രം രാജേന്ദ്ര എന്നിവരാണ് മെഡൽ നേടിയത്.
മുഹമ്മദ് അഫ്സൽ പുളിക്കലകത്ത് പുരുഷന്മാരുടെ 800 മീറ്റർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ യശസ് പാലക്ഷായും സ്ത്രീകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജും ഫൈനലിൽ കടന്നു.
ഇന്നലെ മൂന്ന് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 14 മെഡലുകളാണ് ഇന്ത്യ നേടിയത്. വർഷങ്ങൾക്ക് ശേഷമാണ് ഒറ്റ ദിവസം പത്തിലധികം മെഡലുകൾ ഇന്ത്യ നേടുന്നത്. നിലവിൽ 13 സ്വർണവും 20 വെള്ളിയും 21 വെങ്കലവുമടക്കം 54 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.