ആസ്ട്രേലിയൻ ഓപൺ: വിസ റദ്ദാക്കി; ചെക് താരത്തെ 'നാടുകടത്തി'
text_fieldsസിഡ്നി: നൊവാക് ദ്യോകോവിച്ചിനെ തടഞ്ഞുവെച്ചതിനെ ചൊല്ലി കംഗാരു മണ്ണിൽ വിവാദം കത്തിപ്പടരുന്നതിനിടെ സമാന കാരണം നിരത്തി ഒരു ടെന്നിസ് താരത്തെ കൂടി ആസ്ട്രേലിയ മടക്കി. ചെക് വനിത താരം റെനാറ്റി വൊറാകോവയാണ് മെൽബണിൽ വിമാനമിറങ്ങിയ ശേഷം വിസ റദ്ദാക്കപ്പെട്ട് നാട്ടിലേക്ക് തിരികെ പറന്നത്.
കോവിഡ് വാക്സിൻ എടുക്കാത്തതാണ് വിസ റദ്ദാക്കാൻ കാരണമെന്നാണ് സൂചന. വിമാനമിറങ്ങിയ ഉടൻ ഇവരെ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. ശനിയാഴ്ച ഇതേ കേന്ദ്രത്തിൽനിന്ന് നേരെ വിമാനത്താവളത്തിലെത്തിച്ച് കയറ്റി അയക്കുകയായിരുന്നു. ആസ്ട്രേലിയൻ ഓപണിനെത്തിയ രണ്ടു പേരുടെ വിസ പരിശോധിച്ചുവരുകയാണെന്ന് നേരത്തെ അധികൃതർ വാർത്ത ക്കുറിപ്പിറക്കിയിരുന്നു.
കഴിഞ്ഞ വർഷാവസാനം കോവിഡ് വന്ന് മുക്തി നേടിയവരാണ് റെനാറ്റി വൊറാകോവയും. ഇത് കണക്കിലെടുത്താണ് സംഘാടകർ വിസ അനുവദിച്ചതും. എന്നാൽ, അടുത്തിടെ രോഗം വന്നത് വാക്സിൻ എടുക്കാതിരിക്കാൻ കാരണമാകില്ലെന്നാണ് ആസ്ട്രേലിയൻ സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.