മത്സരം 31 വർഷം മുമ്പ്; പുതിയ ലോക ചാമ്പ്യനായി ആസ്ട്രേലിയയുടെ ജെഫ് ഫെനക്
text_fieldsമെൽബൺ: ലോക ബോക്സിങ് കൗൺസിൽ 31 വർഷം മുമ്പ് സംഘടിപ്പിച്ച ആഗോള പോരാട്ടത്തിന് പുതിയ അവകാശിയായി ആസ്ട്രേലിയൻ ബോക്സർ ജെഫ് ഫെനക്. സൂപർ-ഫെദർവെയ്റ്റ് കിരീടമാണ് അതിദീർഘമായ അന്വേഷണത്തിനൊടുവിൽ പുതിയ അവകാശിക്ക് കൈമാറിയത്.
ലോകം ആകാംക്ഷയോടെ കാത്തിരുന്ന അസുമ നെൽസൺ- ഫെനക് പോരാട്ടം നടക്കുന്നത് 1991 ജൂൺ 28ന്. വേദി ലാസ് വെഗാസിലെ മിറാജ് ഹോട്ടൽ. 12 റൗണ്ട് സൂപർ അങ്കത്തിനൊടുവിൽ വിജയിയായി നെൽസണെ നിലനിർത്തിയെങ്കിലും തീരുമാനത്തിനെതിരെ പ്രമുഖർ രംഗത്തുവന്നു. കടുത്ത അതൃപ്തിയോടെ മടങ്ങിയ തനിക്ക് ഒരിക്കലും പഴയ വീര്യത്തിൽ പിന്നെ പൊരുതാനായില്ലെന്ന് ഫെനക് പറഞ്ഞിരുന്നു.
വിവാദം കത്തിപ്പടർന്നതോടെ പുതിയ സമിതിയെ അന്വേഷണത്തിനായി വെക്കുകയായിരുന്നു. ഇവരാണ് പുതിയ അവകാശിയെ പ്രഖ്യാപിച്ചത്.
ഐ.ബി.എഫ് ബാന്റംവെയ്റ്റ് കിരീടം 1985-1987 കാലയളവിലും ഡബ്ല്യു.ബി.സി സൂപർ ബാന്റംവെയ്റ്റ് കിരീടം 1987-88 ഡബ്ല്യു.ബി.സി ഫെദർവെയ്റ്റ് പട്ടം 1988-90ലും ഫെനകിനായിരുന്നു.
'ശരിക്കും ജയിച്ച അന്ന് ഇത് നൽകിയിരുന്നെങ്കിൽ പ്രഫഷനൽ ജീവിതത്തിൽ പ്രയോജനപ്പെടുമായിരുന്നു. എന്നാലും, ഇപ്പോഴെങ്കിലും നൽകുന്നത് അവർക്ക് പ്രധാനപ്പെട്ടതാകും''- താരം പറഞ്ഞു.
അന്നത്തെ മത്സരത്തിനു ശേഷവും ഇരുവരും വീണ്ടും മുഖാമുഖം വന്നിരുന്നു. പിറ്റേ വർഷം നെൽസൺ തന്നെ ജയിച്ചപ്പോൾ ഏറെ കഴിഞ്ഞ് ജയം ഫെനകിനൊപ്പം നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.