ഗുസ്തി താരം ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്
text_fieldsന്യൂഡൽഹി: ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയലിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചു എന്നാരോപിച്ച് ഗുസ്തി താരവും കോൺഗ്രസ് നേതാവുമായ ഒളിമ്പ്യൻ ബജ്‌രംഗ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)നാല് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ഏപ്രിൽ 23ന് പുനിയയെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ലോക സംഘടനയായ യു.ഡബ്ല്യു.ഡബ്ല്യുവും സസ്‌പെൻഡ് ചെയ്തു. അപ്പീലിനെ തുടർന്ന് മെയ് 31 ന് സസ്പെൻഷൻ റദ്ദാക്കിയിരുന്നു. ഒടുവിൽ വാദം കേട്ട ശേഷമാണ് നാല് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഏപ്രിൽ 23 മുതലാണ് നടപടി പ്രാബല്യത്തിൽ വന്നത്.
സസ്പെഷൻ കാലയളവിൽ ഗുസ്തിയിൽ പങ്കെടുക്കാനോ വിദേശത്ത് കോച്ചിംഗ് അവസരങ്ങൾ തേടാനോ അനുവദിക്കില്ല. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു താരം. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം കൂടിയാണ് പുനിയ.
വിലക്കിന് പിന്നിൽ പ്രതികാര രാഷ്ട്രീയമെന്ന് ബജ്‌രങ് പുനിയ
ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പ്ൾ നൽകാൻ വിസമ്മതിച്ചെന്നാരോപിച്ച് തന്നെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നാലു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ഗുസ്തി ഒളിമ്പ്യൻ ബജ്‌രങ് പുനിയ.
സർക്കാറിന് കീഴിൽ വരുന്നതാണ് എല്ലാ ഏജൻസികളും. വനിത ഗുസ്തിക്കാരെ പിന്തുണക്കുന്ന പ്രക്ഷോഭം കാരണം അവർ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ചൂണ്ടിക്കാട്ടി. "ഞാൻ കഴിഞ്ഞ 10-12 വർഷമായി മത്സരിക്കുന്നു. എല്ലാ ടൂർണമെന്റുകളിലും സാമ്പ്ൾ നൽകിയിട്ടുണ്ട്. പക്ഷേ, സർക്കാറിന്റെ ലക്ഷ്യം ഞങ്ങളെ തകർക്കുക, അവർക്ക് മുന്നിൽ തലകുനിക്കുക എന്നതാണ്. ഞാൻ ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ വിലക്കുകളും പിൻവലിക്കുമെന്ന് കരുതുന്നു. വിലക്ക് ഞെട്ടിക്കുന്നതല്ല.
കാരണം കഴിഞ്ഞ ഒരു വർഷമായി ഈ വിചാരണയെക്കുറിച്ചുള്ള പ്രശ്നം നടക്കുന്നു. നാഡയ്ക്ക് സാമ്പ്ൾ നൽകാൻ വിസമ്മതിച്ചിട്ടില്ലെന്ന് ഞാൻ പണ്ടും പറഞ്ഞിട്ടുണ്ട്.
ഉത്തേജക പരിശോധന നടത്താൻ അവർ എന്റെ വീട്ടിൽ വന്നത് കാലഹരണപ്പെട്ട കിറ്റുമായാണ്. ഞാൻ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്''-പുനിയ തുടർന്നു.
ഏപ്രിൽ 23ന് പുനിയയെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് അന്താരാഷ്ട്ര സംഘടനയും വിലക്കി. അപ്പീലിനെ തുടർന്ന് മേയ് 31ന് സസ്പെൻഷൻ റദ്ദാക്കിയിരുന്നു.
ഒടുവിൽ വാദം കേട്ട ശേഷമാണ് നാലു വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചത്.
ഏപ്രിൽ 23 മുതൽ നടപടി പ്രാബല്യത്തിലുണ്ട്. സസ്പെൻഷൻ കാലയളവിൽ ഗുസ്തിയിൽ പങ്കെടുക്കാനോ വിദേശത്ത് കോച്ചിങ് അവസരങ്ങൾ തേടാനോ അനുവദിക്കില്ല.
നേരത്തേ, ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നു താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.