പാരലിമ്പിക്സ്: ടേബ്ൾ ടെന്നിസ് ഫൈനലിെലത്തുന്ന ആദ്യ ഇന്ത്യൻ താരമായി ഭവിനബെൻ പട്ടേൽ
text_fieldsടോക്യോ: പാരലിമ്പിക്സിൽ ടേബ്ൾ ടെന്നിസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഭവിനബെൻ പട്ടേൽ. ഇതോടെ വെള്ളിയുറപ്പിച്ച ഭവിന ഞായറാഴ്ച സ്വർണത്തിനായി കളിക്കും. ക്ലാസ് ഫോർ വിഭാഗം സെമിഫൈനലിൽ ചൈനയുടെ മിയാവോ ഷാങ്ങിനെ 3-2ന് (7-11, 11-7, 11-4, 9-11, 11-8) തോൽപിച്ചാണ് ഭവിനയുടെ ഫൈനൽ പ്രവേശനം. ലോക മൂന്നാം നമ്പർ താരത്തിനെതിരെ 34 മിനിറ്റ് നീണ്ട മത്സരത്തിലായിരുന്നു 34കാരിയായ ഇന്ത്യൻ താരത്തിെൻറ വിജയം. ഞായറാഴ്ച നടക്കുന്ന സുവർണ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ചൈനയുടെ യിങ് ഷൗ ആണ് ഭവിനയുടെ എതിരാളി.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ സുൻധിയ ഗ്രാമക്കാരിയായ ഭവിനയുടെ ആദ്യ പാരലിമ്പിക്സാണിത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഭവിന ലോകമേളക്കെത്തിയത്. 'ഇവിടെ വരുേമ്പാൾ നൂറു ശതമാനം അർപ്പണേബാധത്തോടെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് മാത്രമായിരുന്നു മോഹം. അങ്ങനെയായാൽ മെഡൽ താനെ വന്നുകൊള്ളുമെന്ന എെൻറ നിലപാട് ഇപ്പോൾ ശരിയായിവരുന്നു' -12ാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരം തളർന്ന ഭവിന പറഞ്ഞു.
കൈകൾക്ക് പൂർണമായ ചലനശേഷിയുള്ളവരുടെ വിഭാഗമാണ് ക്ലാസ് ഫോർ. സെറിബ്രൽ പാൾസി, ലോവർ സ്പൈനൽ കോഡ് ലിസൻ എന്നിവ കാരണമായി ഭിന്നശേഷിക്കാരാവുന്നവരാണ് ഈ വിഭാഗത്തിൽപെടുക.21ാം വയസ്സിൽ ടേബ്ൾടെന്നിസ് കളിച്ചുതുടങ്ങിയ ഭവിന 2011ൽ ലോക രണ്ടാം നമ്പർ താരമായിരുന്നു. തായ്ലൻഡ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷപേ്, ഏഷ്യൻ പാര ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ് എന്നിവയിൽ വെള്ളി നേടിയിട്ടുണ്ട്.
യിങ് ഷൗക്കെതിരായ ഫൈനൽ ഭവിനക്ക് കടുപ്പമേറിയതാവും. ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഷൗവിനോട് ഭവിന 3-11, 9-11, 2-11ന് തോറ്റിരുന്നു. എന്നാൽ, മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോഴും തന്നെ പരാജയപ്പെടുത്തിയ മുൻ ലോക ഒന്നാം നമ്പർ താരമായ മിയാവോ ഷാങ്ങിനെ ആദ്യമായി കീഴടക്കിയാണ് ഫൈനലിൽ കടന്നതെന്നത് ഭവിനക്ക് ആത്മവിശ്വാസമേകും.ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പറും റിയോ പാരലിമ്പിക്സ് ജേത്രിയുമായ സെർബിയയുടെ ബോറിസ്ലാവ റാൻകോവിചിനെയാണ് ഭവിന മലർത്തിയടിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.