'പരീക്ഷ പേപ്പറിനേക്കാൾ വലുതാണ് ജീവൻ'-സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി വിജേന്ദർ
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന വേളയിൽ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷകർതൃ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇപ്പോൾ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒളിമ്പിക് മെഡൽ ജേതാവും ബോക്സറുമായ വിജേന്ദർ സിങ്.
'12ാം തരം ബോർഡ് പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളുടെ ജീവൻ രക്ഷിക്കുക.ഒരു പരീക്ഷ പേപ്പറിനേക്കാൾ പ്രധാനമാണ് ജീവൻ'-വിജേന്ദർ ട്വീറ്റ് ചെയ്തു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ മേയ് 31ന് വീണ്ടും വാദം കേൾക്കും. മഹാമാരിക്കാലത്തെ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക മമത ശർമയാണ് ഹരജി നൽകിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതത്വത്തിലായ 2021ലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വർഷത്തേതുപോലെ ജൂലൈയിൽ നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. പരീക്ഷ റദ്ദാക്കേണ്ടെന്ന് ഉന്നതതല യോഗത്തിൽ ധാരണയായതായി അറിയുന്നു. പരീക്ഷ തീയതി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ നിശാങ്ക് ജൂൺ ഒന്നിന് പ്രഖ്യാപിക്കും. കോവിഡ് സുരക്ഷ പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്.
പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ പരീക്ഷ നടത്തുക, അല്ലെങ്കിൽ എല്ലാ പരീക്ഷയും ഒന്നര മണിക്കൂറായി ചുരുക്കി നടത്തുക എന്നീ നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചു. ഇതിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്താനായില്ല. ഇതേതുടർന്ന് ഇൗയാഴ്ചക്കകം വിശദ മറുപടി നൽകാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും ജൂൺ ഒന്നിന് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.