Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightബോക്സിങ്ങിൽ പ്രീതിക്ക്...

ബോക്സിങ്ങിൽ പ്രീതിക്ക് വെങ്കലം; അമ്പെയ്ത്തിൽ സ്വർണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ

text_fields
bookmark_border
ബോക്സിങ്ങിൽ പ്രീതിക്ക് വെങ്കലം; അമ്പെയ്ത്തിൽ സ്വർണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ
cancel

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യൻ താരം പ്രീതി പവാറിന് വെങ്കലം. വനിതകളു​ടെ 54 കിലോഗ്രാം വിഭാഗം സെമിയിൽ ചൈയുടെ യുവാൻ ചാങ്ങിനോട് 5-0ത്തിന് പരാജയപ്പെടുകയായിരുന്നു. നേരത്തെ വനിത ബോക്സിങ്ങിൽ നിഖാത് സരിനും വെങ്കലം നേടിയിരുന്നു.

കനോയിങ്ങിലൂടെയാണ് പത്താം ദിവസത്തെ മെഡൽ നേട്ടത്തിന് ഇന്ത്യ തുടക്കമിട്ടത്. പുരുഷന്മാരുടെ കനോയിങ് 1000 മീറ്ററിൽ അർജുൻ സിങ്, സുനിൽ സിങ് സലാം എന്നിവരാണ് മെഡൽ നേടിയത്. 3.53 സെക്കൻഡിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. അ​മ്പെയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ അഭിഷേക് വർമയും ഓജസ് പർവിനും തമ്മിലാണ് വ്യക്തിഗത ഇനത്തിലെ ഫൈനൽ. ഇതോടെ ഈയിനത്തിൽ സ്വർണവും വെള്ളിയും ഉറപ്പായി.

13 സ്വർണവും 24 വെള്ളിയും 25 വെങ്കലവും അടക്കം 62 മെഡൽ നേടി ഇന്ത്യ പോയന്‍റ് ടേബിളിൽ നാലാമത് തുടരുകയാണ്. 153 സ്വർണവും 81 വെള്ളിയും 42 വെങ്കലവും നേടി ആതിഥേയരായ ചൈനയാണ് മുന്നിൽ. 33 സ്വർണവും 45 വെള്ളിയും 47 വെങ്കലവും നേടി ജപ്പാൻ രണ്ടാമതും 31 സ്വർണവും 42 വെള്ളിയും 63 വെങ്കലവും നേടി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women BoxingAsian Games 2023Preeti Pawar
News Summary - Bronze in Boxing for Preeti; India secure gold and silver in archery
Next Story