വെങ്കലത്തിലേക്ക് കുട്ടിക്കരണം
text_fieldsപനാജി: ചേച്ചിമാർക്കൊപ്പം മത്സരിച്ചതിനൊടുവിൽ വെങ്കലത്തിളക്കവും. ഗെയിംസിന് അമ്പരപ്പും കൗതുകവുമായി കേരളത്തിന്റെ പതിനാറുകാരി. ജിംനാസ്റ്റിക്സ് ട്രംപോളിനിലായിരുന്നു കേരളത്തിന്റെ ‘കുട്ടി’ അൻവിത സച്ചിന്റെ മത്സരം. മത്സരത്തിനുപിന്നാലെ മുൻ താരങ്ങളും പരിശീലകരും അൻവിതയെ അഭിനന്ദിക്കാനുമെത്തി. ജിംനാസ്റ്റിക്സിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരവും അൻവിതയായിരുന്നു.
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അൻവിത തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സി.എ. അരുണിന്റെ കീഴിലാണ് പരിശീലനം. ഈവർഷം നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിലും തിരുവനന്തപുരം സ്വദേശിനിയായ അൻവിത പങ്കെടുത്തിരുന്നു. ട്രംപോളിൻ ജിംനാസ്റ്റിക്സിൽ ആദ്യമായിട്ടാണ് കേരളത്തിന്റെ വെങ്കലനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.