കേന്ദ്ര സർക്കാർ ഉദാസീനത; പവർലിഫ്റ്റിങ് താരങ്ങൾക്ക് പാരാലിമ്പിക്സ് നഷ്ടമാകും
text_fieldsദുബൈ: കേന്ദ്ര കായിക മന്ത്രാലയത്തിെൻറയും പാരാലിമ്പിക്സ് കമ്മിറ്റി ഒാഫ് ഇന്ത്യയുടെയും (പി.സി.െഎ) നിരുത്തരവാദ നിലപാടിനെ തുടർന്ന് ഇന്ത്യൻ പവർലിഫ്റ്റിങ് താരങ്ങൾക്ക് ഇൗ വർഷത്തെ പാരാലിമ്പിക്സ് നഷ്ടപ്പെടും. അധികൃതർ കൃത്യസമയത്ത് ഇടപെടാത്തതിനാൽ പാരാലിമ്പിക്സിലേക്കുള്ള അവസാന യോഗ്യത മത്സരമായ ദുബൈയിൽ ആരംഭിച്ച പാരാപവർലിഫ്റ്റിങ് വേൾഡ് കപ്പിലേക്ക് താരങ്ങൾക്ക് അനുമതി ലഭിച്ചില്ല. മെഡൽ സാധ്യതയുള്ള താരങ്ങളും മലയാളികളും ഉൾപ്പെടെ 13 പേർക്കാണ് അവസരം നഷ്ടമാകുന്നത്. ഇതോടെ, വർഷങ്ങളായി പാരാലിമ്പിക്സ് സ്വപ്നം കണ്ട് പരിശീലനം നടത്തുന്ന വൈകല്യമുള്ള താരങ്ങൾക്ക് നിരാശയായി ഫലം. ടോക്യോയിൽ ആഗസ്റ്റ് 24 മുതലാണ് പാരാലിമ്പിക്സ്.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് മുമ്പ് നടന്ന യോഗ്യത ചാമ്പ്യൻഷിപ്പുകളിൽ താരങ്ങൾക്ക് പെങ്കടുക്കാൻ കഴിഞ്ഞിരുന്നില്ല. ദുബൈയിലെ ലോകകപ്പായിരുന്നു അവസാന പ്രതീക്ഷ. ഒരുവർഷം മുമ്പ് പ്രഖ്യാപിച്ച ടൂർണമെൻറിൽ പങ്കെടുക്കുന്നതിന് ഈ മാസം ആദ്യമാണ് ഇന്ത്യൻ എംബസി വഴി അധികൃതർ അപേക്ഷ നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സരത്തിൽ പെങ്കടുക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിെൻറ മറുപടി. എന്നാൽ, 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. ക്വാറൻറീൻ കാലയളവിൽ ഇളവ് ലഭിക്കാനോ മുൻകൂട്ടി ടീമിെന എത്തിക്കാനോ പി.സി.െഎക്ക് കഴിഞ്ഞില്ല. ടൂർണമെൻറ് ശനിയാഴ്ച തുടങ്ങി. ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇയിലേക്ക് വിലക്കുള്ള സാഹചര്യത്തിൽ മുൻകൂട്ടി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പി.സി.ഐക്ക് കഴിഞ്ഞില്ല.
ദുബൈയിലെ കോവിഡ് നിബന്ധനകളിൽ കായിക താരങ്ങൾക്ക് ഇളവുണ്ട്. എന്നാൽ, കേന്ദ്ര കായിക മന്ത്രാലയമോ പി.സി.െഎയോ ഇൗ ഇളവുകൾ നേടിയെടുക്കുന്നതിന് കൃത്യസമയത്ത് ഇടപെട്ടില്ല. മേയിൽ നടന്ന ബോക്സിങ് ചാമ്പ്യൻഷിപ്പിനെത്തിയ ഇന്ത്യൻ താരങ്ങൾക്കും മറ്റു കായിക മത്സരങ്ങളിൽ പെങ്കടുക്കാനെത്തുന്നവർക്കും ആവശ്യമായ ഇളവ് ദുബൈ നൽകിയിട്ടുണ്ട്. അധികൃതരെ കാരണങ്ങൾ ബോധിപ്പിക്കാൻ പി.സി.െഎ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.
മുൻ പാരാലിമ്പിക് ചാമ്പ്യൻ ഫർമൻ ബാഷയുടെ നേതൃത്വത്തിൽ മാസങ്ങളായി ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ താരങ്ങൾ പരിശീനത്തിലായിരുന്നു. ഇൻറർനാഷനൽ പാരാലിമ്പിക് കമ്മിറ്റിെയ കാര്യങ്ങൾ ബോധ്യപ്പെടുത്തി നേരിട്ട് പ്രവേശനം അനുവദിക്കാൻ നടപടിയെടുക്കണമെന്ന് ഫർമാൻ ബാഷ 'ഗൾഫ് മാധ്യമ'േത്താട് പറഞ്ഞു. മെഡൽ സാധ്യതയുള്ള താരങ്ങൾ ടീമിലുണ്ട്. യോഗ്യത മത്സരത്തിൽ പെങ്കടുക്കാൻ കഴിയാത്തത് നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽനിന്ന് ജോബി മാത്യുവും മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു. നേരിട്ടുള്ള പ്രവേശനത്തിനായി അധികൃതർ ഇടപെട്ടില്ലെങ്കിൽ പാരാലിമ്പിക്സ് പവർലിഫ്റ്റിങ്ങിൽ ഇന്ത്യൻ പ്രതിനിധിയുണ്ടാവില്ലെന്ന് ജോബി മാത്യു പറഞ്ഞു.
ഇൗ വർഷം പെങ്കടുത്തില്ലെങ്കിൽ പലർക്കും ഇനിയൊരവസരം ലഭിക്കാൻ സാധ്യതയില്ല. നാലു വർഷത്തിനപ്പുറം നടക്കുന്ന പാരാലിമ്പിക്സിൽ ഇതേ ഫോമിൽ പെങ്കടുക്കാൻ കഴിയില്ല. സക്കിന ഖാത്തൂർ, ജയ്ദീപ്, സുധീർ എന്നിവർ യോഗ്യത നേടുമെന്ന് ഉറപ്പുള്ള താരങ്ങളാണ്. പി.സി.െഎയാണ് ഇവരെ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്തത്. താരങ്ങൾക്ക് വാക്സിനേഷൻ നൽകാൻ പോലും പി.സി.െഎ ഇടപെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.