കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ടീമിനെ നീരജ് ചോപ്ര നയിക്കും; 10 മലയാളികൾ
text_fieldsന്യൂഡൽഹി: ജൂലൈ 28 മുതൽ ആഗസ്റ്റ് എട്ടു വരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയുടെ 37 അംഗ സംഘം. ഒളിമ്പിക് ജാവലിൻത്രോ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ടീമിൽ 10 മലയാളികളുമുണ്ട്. പുരുഷ ലോങ്ജംപിൽ എം. ശ്രീശങ്കർ, മുഹമ്മദ് അനീസ്, ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ, 4x400 മീ. റിലേയിൽ അമോജ് ജേക്കബ്, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ, വനിത ലോങ്ജംപിൽ ആൻസി സോജൻ, 4x100 മീ. റിലേയിൽ എം.വി. ജിൽന, എൻ.എസ്. സിമി എന്നിവരാണ് പങ്കെടുക്കുന്ന മലയാളികൾ.
3000 മീ. സ്റ്റീപ്ൾ ചേസ്: അവിനാശ് സാബ് ലേ, മാരത്തൺ: നിതേന്ദർ റാവത്ത്, ട്രിപ്ൾ ജംപ്: പ്രവീൺ ചിത്രവേൽ, ഷോട്ട്പുട്ട്: തജീന്ദർപാൽ സിങ് ടൂർ, ജാവലിൻ ത്രോ: നീരജ് ചോപ്ര, ഡി.പി. മനു, രോഹിത് യാദവ്, നടത്തം: സന്ദീപ് കുമാർസ അമിത് ഖത്രി, 4x400 മീ. റിലേ: അരോക്യ രാജീവ്, നാഗനാഥൻ പാണ്ഡി, രാജേഷ് രമേശ് എന്നിവരാണ് മറ്റു പുരുഷ അംഗങ്ങൾ. വനിതകൾ: എസ്. ധനലക്ഷ്മി (100 മീ., 4x100 മീ. റിലേ), ജ്യോതി യാരാജി (100 മീ. ഹർഡ്ൽസ്), ബി. ഐശ്വര്യ (ലോങ്ജംപ്, ട്രിപ്ൾ ജംപ്), മൻപ്രീത് കൗർ (ഷോട്ട്പുട്ട്), നവ്ജീത് കൗർ ധില്ലിയോൺ, സീമ പുനിയ (ഡിസ്കസ് ത്രോ), അനു റാണി, ശിൽപ റാണി (ജാവലിൻ ത്രോ), മഞ്ജു ബാല സിങ്, സരിത റോമിത് സിങ് (ഹാമർ ത്രോ), ഭാവ്ന ജക്, പ്രിയങ്ക ഗോസ്വാമി (നടത്തം), ഹിമദാസ്, ദ്യുതി ചന്ദ്, സർബാനി നന്ദ (4x100 മീ. റിലേ) എന്നീ വനിതകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.