തെരുവിൽ വലിച്ചിഴച്ചപ്പോൾ ഞങ്ങളുടെ കണ്ണീരും വേദനയും മനസ്സിലാക്കിയത് കോൺഗ്രസ് -വിനേഷ് ഫോഗട്ട്
text_fieldsന്യൂഡൽഹി: തെരുവിൽ വലിച്ചിഴച്ചപ്പോൾ ഞങ്ങളുടെ കണ്ണീരും വേദനയും മനസ്സിലാക്കിയത് കോൺഗ്രസ് ആണെന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. കോൺഗ്രസ് അംഗത്വം എടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനേഷ്. കഴിഞ്ഞ വർഷം ഡൽഹിയിലെ ജന്തർ മന്ദിറിൽ പൊലീസിന്‍റെ ബലപ്രയോഗം നടന്നപ്പോൾ ഗുസ്തിതാരങ്ങളുടെ കണ്ണീരും വേദനയും മനസിലാക്കിയത് കോൺഗ്രസ് ആണ്. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിയിൽ ചേർന്നതിൽ അഭിമാനമുണ്ട്. റോഡിൽ നിന്ന് പാർലമെന്‍റ് വരെ പോരാടാൻ തയാറാണെന്നും വിനേഷ് വ്യക്തമാക്കി.
റോഡിൽ വലിച്ചിഴച്ചപ്പോൾ ബി.ജ.പി ഒഴികെ രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഗുസ്തിതാരങ്ങൾക്കൊപ്പം നിന്നു. അവർ ഞങ്ങളുടെ കണ്ണീരും വേദനയും കണ്ടു. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിയിൽ ചേർന്നതിൽ അഭിമാനമുണ്ട്. കൂടുതൽ തീക്ഷ്ണതയോടെ ഞങ്ങൾ ഗുസ്തിയിലേർപ്പെടും. ഞങ്ങൾ സ്ത്രീകളടക്കം രാജ്യത്തെ മുഴുവൻ പൗരന്മാർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകുന്നു.
'ഗുസ്തിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശം പകരാൻ ഞാൻ പരമാവധി ശ്രമിച്ചു. എനിക്ക് വേണമെങ്കിൽ ജന്തർമന്ദിറിൽ വെച്ച് ഗുസ്തി അവസാനിപ്പിക്കാമായിരുന്നു. ഞങ്ങൾ രാഷ്ട്രീയം കളിക്കുകയാണെന്ന് തെളിയിക്കാൻ ബി.ജെ.പി ഐ.ടി സെൽ ശ്രമിക്കുന്നത് എല്ലാവരും വിശ്വസിച്ചേനെ. എനിക്ക് ദേശീയ തലത്തിൽ കളിക്കാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞു. ഞാൻ ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുണ്ട്.
ഞങ്ങൾ ട്രയലുകൾക്ക് ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു, പക്ഷേ ഞങ്ങൾ ട്രയലുകൾ കളിച്ചു. ഞങ്ങൾക്ക് ഒളിമ്പിക്‌സിന് പോകാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞു. പക്ഷേ ഞാൻ പോവുകയും ഫൈനലിൽ എത്തുകയും ചെയ്തു. നിർഭാഗ്യവശാൽ, ദൈവം മറ്റൊന്ന് തീരുമാനിച്ചു' -വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.