ദിനേശ് കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടകുട്ടികൾ
text_fieldsചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനും മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലിനും ഇരട്ടകുട്ടികൾ. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഇരട്ടകുട്ടികൾ പിറന്ന വിവരം അറിയിച്ചത്. അങ്ങനെ ഞങ്ങൾ മൂന്ന് പേർ അഞ്ച് പേരായി. എനിക്കും ദീപികക്കും രണ്ട് ആൺകുട്ടികൾ പിറന്നിരിക്കുന്നുവെന്ന് ദിനേശ് കാർത്തിക് ട്വിറ്ററിൽ കുറിച്ചു. ദീപികക്കും കുഞ്ഞുങ്ങൾക്കൊപ്പവുമുളള ചിത്രം പങ്കുവെച്ചായിരുന്നു ദിനേശ് കാർത്തിക്കിന്‍റെ ട്വീറ്റ്.
കബീർ പള്ളിക്കൽ കാർത്തിക്, സിയാൻ പള്ളിക്കൽ കാർത്തിക് എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരിക്കുന്നതെന്നും കുറിപ്പിൽ കാർത്തിക് അറിയിച്ചു.2013ലാണ് ദിനേഷ് കാർത്തിക്കും ദീപിക പള്ളിക്കലും വിവാഹിതരാവുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 14ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ദിനേഷ് കളത്തിലിറങ്ങിയരുന്നു.
പ്രൊഫഷണൽ സ്വകഷ് അസോസിയേഷന്‍റെ വനിത റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംനേടിയ ദീപിക പള്ളിക്കൽ പരിക്കേറ്റ് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അടുത്ത കോമൺവെൽത്ത് ഗെയിംസിലൂടെ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.