Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightജി​ല്ല സ്കൂ​ൾ കാ​യി​ക...

ജി​ല്ല സ്കൂ​ൾ കാ​യി​ക മേ​ള; ബഹുദൂരം മുന്നിൽ പയ്യന്നൂർ

text_fields
bookmark_border
sports meet
cancel
camera_alt

കാ​യി​ക​മേ​ള​യു​ടെ

ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ

ചെ​യ​ർ​പേ​ഴ്സ​ൻ

കെ.​എം. ജ​മു​നാ​റാ​ണി

നി​ർ​വ​ഹി​ക്കു​ന്നു

ത​ല​ശ്ശേ​രി: ക​ത്തു​ന്ന വെ​യി​ലി​ലും ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ ര​ണ്ടാം ദി​നം പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല കു​തി​പ്പ് തു​ട​രു​ന്നു. 67 മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പ​യ്യ​ന്നൂ​ർ 171 പോ​യ​ന്റു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

22 സ്വ​ർ​ണം, ഏ​ഴ് വെ​ള്ളി, 14 വെ​ങ്ക​ലം എ​ന്നി​വ പ​യ്യ​ന്നൂ​രി​ന്റെ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​രി​ട്ടി ഉ​പ​ജി​ല്ല 71 പോ​യന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 65 പോ​യന്റു​ള്ള ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത്, 59 പോ​യന്റു​ള്ള ഇ​രി​ക്കൂ​ർ, 40 പോ​യന്റു​ള്ള മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്.

പ​യ്യ​ന്നൂ​ർ മാ​ത്തി​ൽ ജി.​എ​ച്ച്.​എ​സ്.​എ​സാ​ണ് സ്കൂ​ൾ ത​ല​ത്തി​ൽ മു​ന്നി​ൽ. ആ​റ് സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യ​ട​ക്കം 41 പോ​യന്റാ​ണു​ള്ള​ത്. 34 പോ​യന്റു​മാ​യി പ്രാ​പ്പൊ​യി​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല​യി​ലെ മ​ണി​ക്ക​ട​വ് സെ​ന്റ് തോ​മ​സ് ഹൈ​സ്കൂ​ൾ 31 പോ​യി​ന്റ്.

1. എം. ​ധ​നു​ഷ് രാ​ജ്, ജൂ​നി​യ​ർ ആ​ൺ ലോ​ങ്ജം​പ് (അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്.​എ​സ്.​എ​സ്) 2. റോ​സ് മോ​ൾ, ജു​നി​യ​ർ ഗേ​ൾ​സ് 400 മീ​റ്റ​ർ (സെ​ന്റ് ജോ​സ​ഫ് എ​ച്ച്.​എ​സ്.​എ​സ് പേ​രാ​വൂ​ർ)

ത​ളി​പ്പ​റ​മ്പ് നോ​ർ​ത്തി​ലെ വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ് 27 പോ​യന്റ്, മ​ട്ട​ന്നൂ​ർ എ​ച്ച്.​എ​സ്.​എ​സ് 24 പോ​യന്റ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ത്തു​മാ​ണ്. മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി നി​ർ​വ​ഹി​ച്ചു. 15 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 2700 ഓ​ളം കു​ട്ടി​ക​ളാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കും.

വെള്ളിയാഴ്ച പിറന്നത്​ എട്ട് റെക്കോഡ്

ത​ല​ശ്ശേ​രി: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​നം എ​ട്ട് മീ​റ്റ് റെ​ക്കോ​ഡു​ക​ൾ. ജൂ​നി​യ​ർ ബോ​യ്‌​സ്‌ ലോ​ങ്‌​ജം​പി​ൽ അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എം. ​ധ​നു​ഷ്‌​രാ​ജാ​ണ്‌ റെ​ക്കോ​ഡ്‌ സ്വ​ന്ത​മാ​ക്കി​യ​ത്‌. 6.37 മീ​റ്റ​ർ ദൂ​രം ചാ​ടി​യാ​ണ്‌ പു​തി​യ റെ​ക്കോ​ഡ്‌ കു​റി​ച്ച​ത്‌.

ക​ഴി​ഞ്ഞ​വ​ർ​ഷം മ​ട്ട​ന്നൂ​ർ എ​ച്ച്‌.​എ​സ്‌.​എ​സി​ലെ വി.​എം. വി​ഷ്‌​ണു​വും ധ​നു​ഷും ചാ​ടി​യ 6.26 മീ​റ്റ​ർ ദൂ​ര​മാ​ണ്‌ തി​രു​ത്തി​യ​ത്‌. സ​ബ്‌ ജൂ​നി​യ​ർ ബോ​യ്‌​സ്‌ ലോ​ങ്ജം​പി​ൽ അ​ഭി​ന​വ്‌ ജോ​ഷി 5.53 മീ​റ്റ​ർ ചാ​ടി റെ​ക്കോ​ഡി​ട്ടു. ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല​യി​ലെ പ​ടി​യൂ​ർ ജി.​എ​ച്ച്‌.​എ​സി​ലെ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്. ചെ​റു​പു​ഴ സെ​ന്റ്‌ ജോ​സ​ഫ്‌ എ​ച്ച്‌.​എ​സി​ലെ മം​ഗ​ൽ മി​ങ് തോ​ട്ട​ത്തി​ന്‍റെ 5.47 മീ​റ്റ​ർ ദൂ​രം പി​ന്ത​ള്ളി​യാ​ണ്‌ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്‌.

മാ​സി​ൻ മു​ഹ​മ്മ​ദ്‌ ആ​ദ്യ​മാ​യാ​ണ്‌ ഷോ​ട്ട്പു​ട്ട്‌ മ​ത്സ​ര​ത്തി​നെ​ന്ന​ത്‌. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ റെ​ക്കോ​ഡ്‌ സ്വ​ന്ത​മാ​ക്കി. 12.31 മീ​റ്റ​ർ ദൂ​ര​ത്തി​ൽ എ​റി​ഞ്ഞാ​ണ്‌ സെ​ന്റ് മൈ​ക്കി​ൾ​സ്‌ എ.​ഐ.​എ​ച്ച്‌.​എ​സ്‌.​എ​സി​ലെ മാ​സി​ൻ സീ​നി​യ​ർ ബോ​യ്‌​സ്‌ വി​ഭാ​ഗ​ത്തി​ൽ റെ​ക്കോ​ഡ്‌ കു​റി​ച്ച​ത്‌. ജി.​വി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌ തോ​ട്ട​ട​യി​ലെ എം.​കെ. ആ​ഷി​ഫി​ന്‍റെ 11.63 മീ​റ്റ​ർ റെ​ക്കോ​ഡാ​ണ്‌ തി​രു​ത്തി​യ​ത്‌.

ജൂ​നി​യ​ർ ബോ​യ്‌​സ്‌ ഷോ​ട്ട്പു​ട്ട് വി​ഭാ​ഗ​ത്തി​ൽ എ​ഡ്‌​വി​ൻ സെ​ബാ​സ്‌​റ്റ്യ​ൻ ജോ​ർ​ജ്‌ 12.35 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ്‌ റെ​ക്കോ​ഡി​ട്ട​ത്‌. സാ​ന്തോം എ​ച്ച്‌.​എ​സ്‌.​എ​സ്‌ കൊ​ള​ക്കാ​ട് സ്‌​കൂ​ളി​ലെ എ​ഡ്‌​വി​ൻ റാ​ണി ജെ​യ്‌ എ​ച്ച്‌.​എ​സ്‌.​എ​സി​ലെ അ​ല​ക്‌​സ് രാ​ജേ​ഷി​ന്‍റെ 12.13 മീ​റ്റ​ർ ദൂ​ര​ത്തെ പി​ന്ത​ള്ളി​യാ​ണ്‌ പു​തി​യ റെ​ക്കോ​ഡി​ട്ട​ത്‌.

വൈ​ദൂ​ര്യ ശ്രീ​ജി​ത്ത്, സാ​ധി​ക കൃ​ഷ്ണ, അ​ർ​ച്ച​ന ബി​ജു, റി​ഷി​ക ജ​ഗ​ദീ​ഷ്, സ​ബ് ജൂ​നി​യ​ർ പെ​ൺ 4x100 മീ​. റി​ലേ

ജൂ​നി​യ​ർ ഗേ​ൾ​സ്‌ ഷോ​ട്ട്പു​ട്ടി​ൽ സെ​ന്റ്‌ തോ​മ​സ്‌ ഹൈ​സ്‌​കൂ​ൾ മ​ണി​ക്ക​ട​വി​ലെ എം.​എ​സ്‌. നി​വേ​ദ്യ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണ​മ​ണി​ഞ്ഞു. 10.20 മീ​റ്റ​ർ എ​റി​ഞ്ഞി​ട്ടാ​ണ്‌ നി​വേ​ദ്യ റെ​ക്കോ​ഡ്‌ ദൂ​രം താ​ണ്ടി​യ​ത്‌. എ​ള​യാ​വൂ​ർ സി.​എ​ച്ച്‌.​എം​എ​ച്ച്‌.​എ​സ്‌.​എ​സി​ലെ അ​നാ​മി​ക വി. ​രാ​ജേ​ഷി​ന്‍റെ 9.68 മീ​റ്റ​ർ ദൂ​രം റെ​ക്കോ​ഡ്‌ ത​ക​ർ​ത്താ​ണ്‌ നി​വേ​ദ്യ താ​ര​മാ​യ​ത്‌.

ലോങ്ജംപിൽ അഭിനവ് ജോഷി

ത​ല​ശ്ശേ​രി: സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ലോ​ങ്ജം​പി​ൽ ഒ​ന്നാ​മ​നാ​കാ​ൻ പ​ടി​യൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സു​കാ​ര​ൻ അ​ഭി​ന​വ് ജോ​ഷി​ക്ക് വ​ലി​യ പ​രി​ശീ​ല​ന​മൊ​ന്നും വേ​ണ്ടി​വ​ന്നി​ല്ല. സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ​യു​ടെ പ്രോ​ത്സാ​ഹ​ന​വും മ​നോ​ധൈ​ര്യ​വും കൈ​മു​ത​ലാ​ക്കി​യാ​ണ് മ​ത്സ​രി​ച്ച് ഒ​ന്നാ​മ​നാ​യത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന 100 മീ​റ്റ​ർ റി​ലേ​യി​ലും അ​ഭി​ന​വ് ജോ​ഷി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 200 മീ​റ്റ​ർ റി​ലേ​യി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ്കൂ​ളി​ലെ ചെ​റി​യ പ​രി​മി​തി​ക​ളി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​യി​ക പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. കാ​യി​ക​രം​ഗ​ത്ത് അ​ഭി​ന​വ് ജോ​ഷി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് അ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ പ​റ​ഞ്ഞു. പ​രി​ശീ​ല​ന​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ലോ​ങ്ജം​പി​ൽ അ​ഭി​ന​വ് ഒ​ന്നാ​മ​നാ​യ​തെ​ന്നും അ​വ​ർ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

പൈ​സ​ക്ക​രി​യി​ൽ ന​ട​ന്ന ഇ​രി​ക്കൂ​ർ സ​ബ് ജി​ല്ല മ​ത്സ​ര​ത്തി​ൽ 100 മീ​റ്റ​ർ, 200 മീ​റ്റ​ർ റി​ലേ​യി​ലും ലോ​ങ്ജം​പി​ലും അ​ഭി​ന​വ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. പ​ടി​യൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലാ​ബ് അ​സി​സ്റ്റ​ന്റ് പ​ടി​യൂ​ർ പു​ൽ​ക്കാ​ട് എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം റോ​ഡി​ലെ വ​ര​ദാ​നം വീ​ട്ടി​ൽ കെ. ​ഷി​ജു​മോ​ൻ -ടി. ​ഷി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​ടി​യൂ​ർ എ​സ്.​എ​ൻ.​എ യു.​പി സ്കൂ​ളി​ലെ ആ​റാം ത​രം വി​ദ്യാ​ർ​ഥി അ​ഭി​രാം ജോ​ഷി അ​നു​ജ​നാ​ണ്.

ഷോ​ട്ട്പു​ട്ടി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ് നി​വേ​ദ്യ

ഷോ​ട്ട്പു​ട്ടി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച മ​ണി​ക്ക​ട​വ് സെ​ന്റ് തോ​മ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി എം.​എ​സ്‌. നി​വേ​ദ്യ റെ​ക്കോ​ഡോ​ടെ​യാ​ണ്‌ പൊ​ന്ന​ണി​ഞ്ഞ​ത്‌. ജൂ​നി​യ​ർ ഗേ​ൾ​സ്‌ വി​ഭാ​ഗ​ത്തി​ൽ ഹാ​മ​ർ​ത്രോ​യി​ലും സ്വ​ർ​ണം​നേ​ടി. കോ​ഴി​ക്കോ​ട്‌ ന​ട​ന്ന അ​മച്വ​റി​ൽ ഹാ​മ​ർ​ത്രോ​യി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി. എം.​ബി. സ​ജി​കു​മാ​റി​ന്റെ​യും ജി​ജി​യു​ടെ​യും മ​ക​ളാ​ണ്‌.

താരമായി തേജലക്ഷ്മി

ത​ല​ശ്ശേ​രി: മ​ട്ട​ന്നൂ​ർ എ​ച്ച്‌.​എ​സ്‌.​എ​സ്‌ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി തേ​ജ​ല​ക്ഷ്‌​മി റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​യി​ൽ താ​ര​മാ​യി. ര​ണ്ടി​ന​ങ്ങ​ളി​ലാ​ണ് തേ​ജ​ല​ക്ഷ്മി സ്വ​ർ​ണം നേ​ടി​യ​ത്. ആ​ദ്യ​ദി​നം സീ​നി​യ​ർ ഗേ​ൾ​സ്‌ നൂ​റു മീ​റ്റ​ർ ഹാ​ർഡി​ൽ​സി​ലും ര​ണ്ടാം​ദി​നം ഹൈ​ജം​പി​ലു​മാ​ണ്‌ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്‌.

ക​ല​യി​ലും കാ​യി​ക​ത്തി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ക​യാ​ണ് തേ​ജ​ല​ക്ഷ്‌​മി. കു​ഞ്ഞു​ന്നാ​ൾ മു​ത​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന തേ​ജ​ല​ക്ഷ്‌​മി ക​ലോ​ത്സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, നാ​ടോ​ടി​നൃ​ത്തം എ​ന്നി​വ​യി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്‌. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഇ. ​ജ​യ​റാ​മി​ന്റെ​യും ക​ല്ലൂ​ർ ന്യൂ ​യു.​പി സ്‌​കൂ​ൾ അ​ധ്യാ​പി​ക എം. ​ദി​വ്യ​യു​ടെ​യും മ​ക​ളാ​ണ്‌.

സ്വ​ന്തം റെ​ക്കോ​ഡ്‌ തി​രു​ത്തി അ​ഭി​രാ​മി

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ സ്‌​പോ​ർ​ട്‌​സ്‌ ഡി​വി​ഷ​നി​ലെ വി.​ബി. അ​ഭി​രാ​മി തി​രു​ത്തി​യ​ത്​ സ്വ​ന്തം റെ​ക്കോ​ഡ്. ജൂ​നി​യ​ർ ഗേ​ൾ​സ്‌ ഹൈ​ജം​പി​ൽ 1.40 മീ​റ്റ​ർ ഉ​യ​ർ​ന്നു ചാ​ടി​യാ​ണ്‌ പു​തി​യ റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്‌. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 1.31 മീ​റ്റ​ർ റെ​ക്കോ​ർ​ഡ്‌ തി​രു​ത്തി​യാ​ണ്‌ ഇ​ത്ത​വ​ണ സ്വ​ർ​ണം നേ​ടി​യ​ത്‌.

ഷോ​ട്ട്പു​ട്ട്‌ സ​ബ്‌ ജൂ​നി​യ​ർ ഗേ​ൾ​സ്‌ വി​ഭാ​ഗ​ത്തി​ൽ മ​ട്ട​ന്നൂ​ർ എ​ച്ച്‌.​എ​സ്‌.​എ​സി​ലെ ല​സി​മ റ​ഷീ​ദ്‌ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി. 8.69 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ്‌ സ്വ​ർ​ണം നേ​ടി​യ​ത്‌. ജി.​എ​ച്ച്‌.​എ​സ്‌.​എ​സ്‌ പെ​രി​ങ്ങേ​രി​യി​ലെ കെ.​ആ​ർ. അ​ഖി​ല​യു​ടെ 8.51 മീ​റ്റ​ർ മ​റി​ക​ട​ന്നാ​ണ്‌ റെ​ക്കോ​ഡി​ട്ട​ത്‌. ഷോ​ട്ട്പു​ട്ട്‌ സ​ബ്‌​ജൂ​നി​യ​ർ ബോ​യ്‌​സ്‌ വി​ഭാ​ഗ​ത്തി​ൽ മൂ​ത്തേ​ട​ത്ത്‌ എ​ച്ച്‌.​എ​സി​ലെ സാ​യ്‌​നാ​ഥ്‌ സി. ​രാ​ജീ​വ്‌ റെ​ക്കോ​ഡ്‌ ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur newsDistrict School Sports Meet
News Summary - District School Sports Fair-Payyannur is far ahead
Next Story