ഉത്തേജകം ഉപയോഗിച്ചെന്ന്; ഇന്ത്യയുടെ വേഗമേറിയ വനിത താരത്തിന് നാലു വർഷത്തെ വിലക്ക്
text_fieldsഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യയുടെ വേഗതയേറിയ വനിത താരം ദ്യുതി ചന്ദിന് നാല് വർഷത്തെ വിലക്ക്. താരത്തിൽനിന്ന് കഴിഞ്ഞ ഡിസംബർ അഞ്ച്, 26 തീയതികളിൽ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി ശേഖരിച്ച സാമ്പിളുകളിൽ ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ 2023 ജനുവരി മൂന്ന് മുതൽ നാല് വർഷത്തെ വിലക്ക് പ്രാബല്യത്തിൽ വന്നതായും ഇതിന് ശേഷമുള്ള എല്ലാ മത്സര ഫലങ്ങളും റദ്ദാകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിലക്കിനെതിരെ ആന്റി ഡോപിങ് ഡിസിപ്ലിനറി പാനലിനെ സമീപിക്കുമെന്ന് ദ്യുതി ചന്ദ് അറിയിച്ചു. ബോധപൂർവം താൻ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. കടുത്ത പേശീ വേദന കാരണം ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാകും പാനലിൽ അപ്പീൽ സമർപ്പിക്കുക.
11.17 മിനിറ്റിൽ 100 മീറ്റർ ഓടിത്തീർത്ത താരത്തിന്റെ പേരിലാണ് നിലവിലെ ദേശീയ റെക്കോർഡ്. 2021ൽ പാട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാന്റ്പ്രീയിലായിരുന്നു ഈ സ്വപ്ന നേട്ടം. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെള്ളി മെഡൽ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.