ജോർഡനിൽ ഇന്ത്യൻ സ്വർണവേട്ട
text_fieldsന്യൂഡൽഹി: ബോക്സിങ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബോക്സർമാരുടെ മെഡൽ കൊയ്ത്ത്. മിഡിൽവെയ്റ്റ് വിഭാഗത്തിൽ ആദ്യമായി കളത്തിലിറങ്ങിയ ലവ്ലിന ബൊർഗൊഹെയ്നും പർവീൻ ഹൂഡ, സവീറ്റി, അൽഫിയ ഖാൻ എന്നിവരുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഹൂഡ 63 കിലോ വിഭാഗത്തിലും സവീറ്റി 81 കിലോയിലും ആഫിയ ഖാൻ 81+ വിഭാഗത്തിലുമായിരുന്നു ഇന്ത്യയെ മഞ്ഞപ്പതക്കമണിയിച്ചത്.
52 കിലോ വിഭാഗത്തിൽ മീനാക്ഷി വെള്ളി നേടി. ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽനേട്ടം ഏഴായി.
ജപ്പാന്റെ കിറ്റോ മായിയെ 5-0നായിരുന്നു പർവീൻ വീഴ്ത്തിയതെങ്കിൽ 75 കിലോ വിഭാഗത്തിൽ ആദ്യമായി റിങ്ങിലെത്തിയ ലവ്ലിന അനായാസം കിരീടവുമായി അഭിമാനമാകുകയായിരുന്നു. ഉസ്ബെകിസ്ഥാന്റെ റുസ്മെറ്റോവ സോഖിബയായിരുന്നു ലവ്ലിനക്ക് എതിരാളി.
ടോകിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ ജേതാവായ ലവ്ലിന അടുത്തിടെ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. ലോകചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടാതെ മടങ്ങിയ അസം താരം ഇത്തവണ 69 കിലോക്കു പകരം 75 കിലോ വിഭാഗത്തിൽ നടത്തിയ പരീക്ഷണമാണ് വൻവിജയമായത്. പാരിസ് ഒളിമ്പിക്സിൽ 69 കിലോ വിഭാഗം ഇല്ലാത്തതിനാലാണ് ചുവടുമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.