ഗോൾഡൻ കപ്ൾസ്; വേൾഡ് കപ്പ് ആർച്ചറിയിൽ അതാനുദാസ്, ദീപിക ദമ്പതികൾക്ക് സ്വർണം
text_fieldsഅതാനു ദാസും ദീപിക കുമാരിയും ലോകകപ്പ് സ്വർണവുമായി
ഗ്വാട്ടമാല: അെമ്പയ്ത്ത് റേഞ്ചിൽ ദമ്പതികളുടെ സുവർണ നേട്ടത്തിൽ ഇന്ത്യൻ തിളക്കം. വേൾഡ്കപ്പ് ആർച്ചറിയിൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണനേട്ടവുമായി അതാനു ദാസും ദീപിക കുമാരിയുമാണ് ഇന്ത്യക്ക് അഭിമാനമായത്. ഇവരുടേത് ഉൾപ്പെടെ മൂന്ന് സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ മികച്ച നേട്ടം കൊയ്തു.
മുൻ ലോക ഒന്നാം നമ്പറുകാരിയായ ദീപികക്ക് കരിയറിലെ മൂന്നാം ലോകകപ്പ് സ്വർണമാണിത്. അതേസമയം, ഭർത്താവ് അതാനു ദാസിന് ആദ്യ സ്വർണവും. ഇതോടെ ഇരുവരും ആർച്ചറി ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. 2020 ജൂണിലായിരുന്നു ഇന്ത്യൻ അെമ്പയ്ത്തിലെ സൂപ്പർ താരങ്ങൾ വിവാഹിതരായത്.
വ്യക്തിഗത വിഭാഗത്തിന് പുറമെ വനിത വിഭാഗം ടീം ഇനത്തിലും ദീപികയുടെ നേതൃത്വത്തിലുള്ള സംഘം സ്വർണം നേടി. മിക്സഡിൽ ഇന്ത്യൻ സംഘം വെങ്കലവുമണിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.