ട്രാൻസ്ജെൻഡർ വനിതയോടാണ് ഞാൻ തോറ്റത്; മെഡലിന് അവകാശം ഉന്നയിച്ച് സ്വപ്ന ബർമൻ
text_fields2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാണ് ഇന്ത്യൻ അത്‍ലറ്റ് സ്വപ്ന ബർമൻ വാർത്തകളിൽ ഇടംപിടിച്ചത്. ഇപ്പോൾ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ വിവാദത്തിന്റെ ട്രാക്കിലാണവർ. കഴിഞ്ഞ വർഷം ഹെപ്റ്റാത്തലണിൽ നേടിയ സ്വർണം നിലനിർത്താൻ സാധിച്ചില്ലെന്ന് മാത്രമല്ല ചൈനയിൽ മെഡലൊന്നുമില്ലാതെ അവർക്ക് നിരാശരാകേണ്ടി വന്നു. എന്നാൽ, ഈയിനത്തിൽ മെഡൽ നേടിയയാൾ ട്രാൻസ്ജെൻഡറാണെന്ന വാദമാണ് അവർ സമൂഹമാധ്യമ പോസ്റ്റിലൂടെ ഉയർത്തിയിരിക്കുന്നത്. എന്നാൽ, പിന്നീട് ഇവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
നാലാമതായി ഫിനിഷ് ചെയ്ത ബർമന് കേവലം നാല് പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി അവർ രംഗത്തെത്തിയത്. ട്രാൻസ്ജെൻഡർ വനിതയോട് മത്സരിച്ചാണ് തനിക്ക് ഏഷ്യൻ ഗെയിംസിലെ വെങ്കലമെഡൽ നഷ്ടമായത്. മെഡൽ തനിക്ക് വേണം. അത്‍ലറ്റിക്സിന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ചൈനയിൽ മത്സരം നടന്നതെന്ന് സ്വപ്ന ബർമ്മൻ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
6149 പോയന്റോടെ ചൈനയുടെ നാനാലി സെഹാങ്ങാണ് മത്സരത്തിൽ സ്വർണം നേടിയത്. ഉസ്ബെക്കിസ്താന്റെ വെറോണിയക്കാണ് വെള്ളിമെഡൽ. അവർ 6056 പോയന്റാണ് നേടിയത്. 5712 പോയന്റാണ് വെങ്കല മെഡൽ ജേത്രിയുടെ സമ്പാദ്യം. സ്വപ്ന ബർമ്മൻ 5708 പോയന്റാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.