പ്രോ ലീഗ് ഹോക്കി: അർജൻറീനയെ വീണ്ടും തോൽപിച്ച് ഇന്ത്യ
text_fieldsബ്വേനസ് എയ്റിസ്: പ്രോ ലീഗ് ഹോക്കി ചാമ്പ്യൻഷിപ്പിൽ നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാരായ അർജൻറീനയെ രണ്ടാമതും തോൽപിച്ച് ഇന്ത്യ. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. നിർണായക ജയത്തോെട ഇന്ത്യ പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി.
11ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങും 24ാം മിനിറ്റിൽ ലളിത് ഉപാധ്യായയും 58ാം മിനിറ്റിൽ മന്ദീപ് സിങ്ങുമാണ് അർജൻറീനൻ പ്രതിരോധം തകർത്ത് ഗോൾവല കുലുക്കിയത്. നേരത്തെ, ആദ്യ മത്സരത്തിൽ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിെൻറ മികവിൽ ഷൂട്ടൗട്ടിലായിരുന്നു ആതിഥേയരെ ഇന്ത്യ മുട്ടുകുത്തിച്ചത്. ഒളിമ്പിക്സിനു മുന്നോടിയായി ബ്രിട്ടനെതിരെയാണ് ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.