വിശ്വനാഥൻ ആനന്ദിനെ ചാരിറ്റി ചെസ് മാച്ചിൽ തോൽപ്പിച്ചതിന് മാപ്പ് പറഞ്ഞ് യുവ ബില്യണയർ; കാരണമുണ്ട്...!
text_fieldsന്യൂഡൽഹി: അഞ്ച് തവണ ലോകചാമ്പ്യനായ ഇന്ത്യയുടെ ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറും സെറോധയുടെ സഹ സ്ഥാപകനുമായ നിഖിൽ കാമത്തും തമ്മിൽ നടന്ന ഒാൺലൈൻ ചാരിറ്റി ചെസ് ഗെയിമാണ് ഇപ്പോൾ ചർച്ചാവിഷയം. കാര്യം മറ്റൊന്നുമല്ല, നിഖിൽ കാമത്ത് മത്സരത്തിൽ ആനന്ദിനെ തോൽപ്പിച്ചു. എന്നാൽ, കാമത്തിെൻറ വിജയം നേരായ മാർഗത്തിലൂടെയായിരുന്നില്ല, ഇന്ത്യൻ ചെസ് ഇതിഹാഹത്തെ തോൽപ്പിക്കാൻ ശതകോടീശ്വരൻ കംപ്യൂട്ടറിനെ ആശ്രയിക്കുകയായിരുന്നു.
കോവിഡ് റിലീഫ് ചാരിറ്റി മാച്ചിൽ വിജയിക്കാൻ അന്യായമായ രീതികൾ സ്വീകരിച്ച നിഖിൽ കാമത്തിെൻറ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എ.ഐ.സി.എഫ്) സെക്രട്ടറി ഭാരത് ചൗഹാൻ അറിയിച്ചു. "അതൊരു ചാരിറ്റി മത്സരമായിരുന്നു എന്നതും വളരെ നിർഭാഗ്യകരമാണ്. ദേശീയ, സംസ്ഥാന തലങ്ങളിൽ ഞങ്ങൾ ചില പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ട്. അതിനാൽ കമ്പ്യൂട്ടറുകളിൽ നിന്ന് ആർക്കും സഹായം തേടാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അത് തടയാനായി ഞങ്ങൾ ക്യാമറകൾ സ്ഥാപിക്കാറുണ്ട്, ഒപ്പം മൂന്ന് ഗ്രാൻഡ്മാസ്റ്റർമാരും രണ്ട് കളിക്കാരും ഉൾപ്പെടുന്ന ഒരു ഫെയർപ്ലേ കമ്മിറ്റിയുമുണ്ടാകും." -ഭാരത് എ.എൻ.ഐയോട് പറഞ്ഞു.
എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ തെൻറ പ്രവർത്തിയിൽ മാപ്പ് പറഞ്ഞ് നിഖിൽ കാമത്ത് രംഗത്തെത്തി. താൻ ചില ആളുകളിൽ നിന്നും ഒപ്പം കംപ്യൂട്ടറിൽ നിന്നും ആനന്ദിെൻറ ഗെയിം വിശകലനം ചെയ്യാൻ സഹായം തേടിയതായി അദ്ദേഹം വെളിപ്പെടുത്തി. തെൻറ തീർത്തും ബാലിശമായ പെരുമാറ്റത്തിന് മാപ്പ് തരണമെന്നും അദ്ദേഹം പറഞ്ഞു. 'കുട്ടിക്കാലത്ത് ചെസ്സിെൻറ ബാലപാഠങ്ങൾ പഠിച്ചുവരുന്ന സമയത്ത് വിശ്വനാഥൻ ആനന്ദുമായി എന്നെങ്കിലും സംവദിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നത്തിെൻറ സാക്ഷാത്കാരമായിരുന്നു ഇന്നലെ. അതിനുള്ള അവസരമൊരുക്കിത്തന്നതിന് അക്ഷയ്പാത്രയ്ക്കും ചാരിറ്റിക്ക് ഫണ്ട് സ്വരൂപിക്കാനുള്ള അവരുടെ ആനന്ദിനൊപ്പമുള്ള ചെസ് മാച്ചെന്ന ആശയത്തിനും നന്ദി. അതേസമയം, ചെസ്സിൽ ഞാൻ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് ഉസൈൻ ബോൾട്ടിനെ 100 മീറ്റർ ഒാട്ടത്തിൽ ഞാൻ തോൽപ്പിച്ചു എന്ന് പറയുന്നത് പോലെ പരിഹാസ്യമാണെന്നും നിഖിൽ കാമത്ത് ഒരു പ്രസ്താവനയിൽ പറഞ്ഞു.
Yesterday was a celebrity simul for people to raise money It was a fun experience upholding the ethics of the game.I just played the position onthe board and expected the same from everyone . pic.twitter.com/ISJcguA8jQ
— Viswanathan Anand (@vishy64theking) June 14, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.